Home / ചോദ്യോത്തരങ്ങൾ / ത്വലാഖ് മൂന്നും ചൊല്ലപ്പെട്ടവള്‍ക്കേ മറ്റൊരു വിവാഹം അനുവദിക്കുകയുള്ളൂ എന്നാണോ?

ത്വലാഖ് മൂന്നും ചൊല്ലപ്പെട്ടവള്‍ക്കേ മറ്റൊരു വിവാഹം അനുവദിക്കുകയുള്ളൂ എന്നാണോ?

exclഅല്ല, ത്വലാഖ് ഒന്നോ  രണ്ടോ  പ്രാവശ്യം  ചൊല്ലപ്പെട്ടവളും  മറ്റൊരു വിവാഹത്തിന്  യോഗ്യതയുള്ളവളാണ്. പക്ഷെ ഇദ്ദ കഴിയണമെന്ന്  മാത്രം. ഇരു പക്ഷത്തിനും ഇഷ്ടമാണെങ്കില്‍ വിവാഹം നടത്തിയവന് തന്നെ അവളെ വിവാഹം കഴിക്കാവുന്നതാണ്. ഇദ്ദ: തീരുന്നതിന്  മുമ്പാണ് തിരിച്ചെടുക്കുന്നതെങ്കില്‍  നികാഹ് ആദ്യത്തേത് തന്നെ മതിയാകുന്നതുമാണ്.ഇനി  മൂന്നാം  പ്രാവശ്യവും  ത്വലാഖ്   ചൊല്ലിയാല്‍ അവളെ തിരിച്ചെടുക്കുവാന്‍ അനുവാദമുണ്ട്.  പക്ഷെ മറ്റൊരാള്‍ വിവാഹം  ചെയ്ത്  അത്  ത്വലാഖിലെത്തിച്ചേരുകയും അതിന്റെ ഇദ്ദ  കഴിയുകയും  ചെയ്‌തെങ്കിലേ അനുവദിക്കപ്പെടുകയുള്ളൂ. ഒന്നോ  രണ്ടോ തവണ ത്വലാഖ് ചൊല്ലപ്പെട്ടവള്‍ മറ്റൊരു  വിവാഹ മോചന ശേഷം ആദ്യത്തെ ആള്‍ നികാഹ് ചെയ്യുന്ന  പക്ഷം ആദ്യത്തേതിന്റെ ബാക്കി ത്വലാഖിന് മാത്രമേ  അയാള്‍ക്കവകാശമുണ്ടാവുകയുള്ളൂ. ഉമറുബ്‌നുല്‍   ഖത്താബ്  അങ്ങിനെയാണ് ഒരു കേസില്‍ വിധി പറഞ്ഞത് (അല്‍ ഉമ്മ് – ബാബൂ മാ യഹ്ദിറജുലു മിനത്ത്വലാഖി, (ജില്‍ദ് :2 – 195).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …