Home / ചോദ്യോത്തരങ്ങൾ / ത്വലാഖിന് വകാലത് കൊടുക്കല്‍ ?

ത്വലാഖിന് വകാലത് കൊടുക്കല്‍ ?

advocate-1എന്റെ ഭാര്യയുടെ  ത്വലാഖ്  നിന്റെ കയ്യില്‍ ഞാന്‍ തന്നിരിക്കുന്നു എന്നോ എന്റെ ഭാര്യയുടെ  ത്വലാഖ്  നിന്റെ കയ്യില്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നുവെന്നോ   എന്റെ ഭാര്യയുടെ ത്വലാഖുമായി  നീ  അവളെ സമീപിക്കുകയും  അത് അവള്‍ക്ക് കൊടുക്കുകയും ചെയ്യുകയെന്നോ  തതുല്യമായ നിലയിലോ  ഒരാള്‍ മറ്റൊരാളോട് പറഞ്ഞാല്‍ അത് ത്വലാഖിനെ സംബന്ധിച്ച വകാലതായിരിക്കും.  (ഫത്ഹുല്‍ മുഈന്‍ : 4:20). വിവാഹബന്ധം  വേര്‍പ്പെട്ടവളാണ് എന്ന വിവരം ഭാര്യയെ അറിയിക്കാന്‍ വേണ്ടി   പ്രായപൂര്‍ത്തി എത്തിയ ഒരാളെ വരന്‍ ഏല്‍പ്പിക്കുകയും  ആ ദൗത്യം അയാള്‍ യഥാവിധി നിര്‍വ്വഹിക്കുകയും ചെയ്ത് കഴിഞ്ഞാല്‍ അത് വിവാഹ മോചനമായി കണക്കാക്കപ്പെടും.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …