Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / ഇദ്ദ: കാലയളവില്‍ തിരിച്ചെടുക്കുമ്പോള്‍ നികാഹ്, സാക്ഷി, മഹ്‌റ്, വലിയ്യ് എന്നിവയെല്ലാം വേണ്ടതുണ്ടോ?

ഇദ്ദ: കാലയളവില്‍ തിരിച്ചെടുക്കുമ്പോള്‍ നികാഹ്, സാക്ഷി, മഹ്‌റ്, വലിയ്യ് എന്നിവയെല്ലാം വേണ്ടതുണ്ടോ?

stock-photo-22721979-questionസാക്ഷികള്‍ വേണം. എന്നാല്‍ ഇദ്ദയുടെ അവധി അവസാനിപ്പിക്കുന്നതോടെ അവന്‍ രണ്ടിലൊന്ന് തീരുമാനിക്കണം. ത്വലാഖ് നടപ്പില്‍ വരുത്തുകയാണെങ്കിലും പഴയ വിവാഹ ബന്ധത്തിലേക്ക് മടക്കിയെടുക്കുകയാണെങ്കിലും അത് സദാചാര മര്യാദയനുസരിച്ചായിരിക്കണം. രണ്ടായാലും അതിന് മര്യാദക്കാരായ രണ്ട് മുസ്ലിംങ്ങളെ സാക്ഷി നിര്‍ത്തുകയും ചെയ്യേണ്ടതാണ്. നികാഹ്, മഹ്‌റ്, വലിയ്യ് എന്നിവയെക്കുറിച്ചൊന്നും ഖുര്‍ആന്‍ ഇവിടെ പരാമര്‍ശിച്ചിട്ടില്ലാത്തത് കൊണ്ട് അവയെല്ലാം ആദ്യത്തേത് കൊണ്ട് മതിയാകുന്നതാണ് എന്ന് മനസ്സിലാക്കാം. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു. അങ്ങിനെ അവര്‍ (സ്ത്രീകള്‍ ) അവരുടെ അവധിക്കാലമെത്തുമ്പോള്‍ നിങ്ങള്‍ അവരെ മര്യാദപ്രകാരം വെച്ചു കൊള്ളുകയോ അല്ലെങ്കില്‍ മാന്യമായ നിലക്ക് പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള രണ്ട് നീതിമാന്‍മാരെ സാക്ഷ്യപ്പെടുത്തുകയും അല്ലാഹുവിന് വേണ്ടി സാക്ഷ്യം നിലനിര്‍ത്തുകയും ചെയ്യുക (ഖുര്‍ആന്‍: 65:2).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …