Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / ഇദ്ദ: ആചരിക്കുന്ന സ്ത്രീക്ക് പുറത്തിറങ്ങാന്‍ അനുവാദമുണ്ടോ?

ഇദ്ദ: ആചരിക്കുന്ന സ്ത്രീക്ക് പുറത്തിറങ്ങാന്‍ അനുവാദമുണ്ടോ?

pardhaഉണ്ട്. ത്വലാഖ് ചൊല്ലപ്പെട്ടവള്‍ക്ക് ആവശ്യത്തിനു പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. ജാബിറില്‍ നിന്ന്: എന്റെ മാതൃ സഹോദരി ത്വലാഖ് ചൊല്ലപ്പെട്ടു. തന്റെ ഈത്തപ്പനയില്‍ നിന്ന് പഴം പറിച്ചെടുക്കാന്‍ വേണ്ടി പുറപ്പെട്ടു. ഇത് കണ്ട ഒരാള്‍ അവരെ വിലക്കി. അപ്പോള്‍ അവര്‍ നബി(സ) യെ സമീപിച്ച് ചോദിച്ചു. നബി(സ) പറഞ്ഞു: അതെ, നീ ഈത്തപ്പഴം പറിച്ചെടുത്തുകൊള്ളുക. നീ ദാനവും മറ്റു നല്ലകാര്യങ്ങളും ചെയ്യക. (മുസ്‌ലീം, ത്വലാഖ് നമ്പര്‍ 55). ഈ സംഭവത്തെ ആസ്പദമാക്കിക്കൊണ്ട് ഹമ്പലികള്‍ പറയുന്നത് ത്വലാഖ് ചൊല്ലപ്പെട്ടവള്‍ക്കും ഭര്‍ത്താവ് മരിച്ചവള്‍ക്കുമെല്ലാം പകലില്‍ പുറത്തിറങ്ങുന്നതിനു വിരോധമില്ലെന്നാണ്. (ഫിക്ഹുസ്സുന്ന 3:104, അല്‍ ഫിക്ഹുല്‍ മുയസ്സിര്‍ പേജ്: 329). ഭര്‍ത്താവ് മരിച്ചതു മൂലമോ മൂന്ന് ത്വലാഖ് മൂലമോ ഫസ്‌ക് മൂലമോ ഇദ്ദ: ആചരിക്കുന്നവള്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങുവാനോ നൂല്‍ വില്‍ക്കുവാനോ വിറക് ശേഖരിക്കുവാനോ അത്തരം ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാനോ വേണ്ടി പകല്‍ സമയത്ത് പുറത്ത് പോവുകയെന്നത് അനുവദനീയമാകുന്നു (ഫത്ഹുല്‍ മുഈന്‍ 4:45).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …