Home / ചോദ്യോത്തരങ്ങൾ / ഫസ്ഖിന്റെ രൂപമെന്താണ്? അത് ത്വലാഖാകുമോ?

ഫസ്ഖിന്റെ രൂപമെന്താണ്? അത് ത്വലാഖാകുമോ?

advocate-1ബന്ധം വേര്‍പ്പെടുത്തുക എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. ഭര്‍ത്താവിന്റെ അകാരണവും അജ്ഞാതവുമായ വേര്‍പാട് കാരണം അവനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അവളുടെ അവകാശത്തെ സൂചിപ്പിക്കുന്ന പദമാണ് ഫസ്ഖ് എന്നുള്ളത്. ഇങ്ങനെ വേര്‍പ്പെട്ട് പോയ ഭര്‍ത്താവ് അറിയത്തക്ക വിധം അവള്‍ പ്രസ്താവിക്കുക. ഇത്ര കാലത്തിനുള്ളില്‍ തിരിച്ച് വന്ന് എന്റെ സംരക്ഷണം ഏറ്റെടുത്തില്ലെങ്കില്‍ ഞാന്‍ താങ്കളെ ഫസ്ഖ് ചെയ്യുന്നതാണ് എന്ന്. ഈ അവധിക്കുള്ളില്‍ തിരിച്ച് വന്നാല്‍ ബന്ധം തുടരാവുന്നതും അവധിക്ക് ശേഷമാണെങ്കില്‍ അത് റജഇയ്യായ (മടക്കിയെടുക്കാന്‍ സാധിക്കുന്ന) ത്വലാഖായും കണക്കാക്കപ്പെടുന്നതാണ്. (ഇസ്ലാം വാള്യം 3:619). ഭാര്യയുടെ അജ്ഞാതമായ വേര്‍പ്പാടിന്റെ പേരില്‍ ഭര്‍ത്താവിന്റെ ഇത്തരത്തിലുള്ള നടപടിക്രമങ്ങള്‍ക്കൊന്നും സാധുതയില്ല. ചുരുങ്ങിയ തോതിലുള്ള ചെലവ്, വസ്ത്രം, എന്നിവ കൊടുക്കാന്‍ കഴിവില്ലാത്ത ഭര്‍ത്താവിന്റെ വിവാഹ ബന്ധം ദുര്‍ബലപ്പെടുത്തുവാന്‍ ഭാര്യക്ക് അവകാശമുണ്ട്. എന്നാല്‍ അവള്‍ക്ക് വേണ്ടി വിവാഹബന്ധം വേര്‍പ്പെടുത്തുവാനുള്ള അവകാശം അവളുടെ രക്ഷിതാവിനില്ല. (ഫത്ഹുല്‍ മുഈന്‍ 4:86).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …