Home / ചോദ്യോത്തരങ്ങൾ / ഖുല്‍ഉം ത്വലാഖും തമ്മിലുള്ള വ്യത്യാസം എന്തെല്ലാമാണ്?

ഖുല്‍ഉം ത്വലാഖും തമ്മിലുള്ള വ്യത്യാസം എന്തെല്ലാമാണ്?

ritchualവ്യത്യാസം- ഒന്ന്: ഖുല്‍അ് നടപ്പില്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ അതിനെ തുടര്‍ന്നുള്ള ഇദ്ദയില്‍ അവളെ മടക്കിയെടുക്കുവാനുള്ള ഭര്‍ത്താവിന്റെ അവകാശം നഷ്ടപ്പെട്ട് പോകുന്നതാകുന്നു. (അല്‍ ഫിക്ഹുല്‍ മുയസ്സില്‍ പേജ്: 311). വേണമെങ്കില്‍ അവര്‍ക്ക് പുതിയൊരു വിവാഹം മുഖേന പഴയ ബന്ധത്തിലേക്ക് മടങ്ങാവുന്നതാണ്. (അമാനി മൗലവി പരിഭാഷ 2:36, ഫിക്ഹുസ്സുന്ന 3:68).

രണ്ട്: ഖുല്‍ഇന്റെ ഇദ്ദ: ഒരു അശുദ്ധിയുടെ കാലം മാത്രമായിരിക്കും. സാബിത്ബ്‌നു കൈസിന്റെ ഭാര്യ ഖുല്‍അ് നടത്തിയപ്പോള്‍ നബി(സ) അവരുടെ ഇദ്ദ: ഒരു അശുദ്ധിയായി നിര്‍ണ്ണയിച്ചു. (അബുദാവൂദ് 2:269, ത്വലാഖ്: 1185) മൂന്ന്: ഖുല്‍അ് അശുദ്ധിയിലും ശുദ്ധിയിലും ആകാവുന്നതാണ്. കാരണം ഖുല്‍അ് ചെയ്യപ്പെട്ടവളോട് അവളുടെ അവസ്ഥയെക്കുറിച്ച് നബി(സ) അന്വേഷിച്ചിട്ടുണ്ടായിരുന്നില്ല. (മജ്മുഅ അബ്ദുല്‍ വഹ്ഹാബ് 4: 481, ഫിഖ്ഹുസ്സുന്ന 3:66) ഇബ്‌നു അബ്ബാസില്‍ നിന്ന്: അദ്ദേഹത്തോടൊരാള്‍ ചോദിച്ചു. അയാള്‍ ഭാര്യയെ രണ്ട് പ്രാവശ്യം ത്വലാഖ് ചൊല്ലിയിരുന്നു. പിന്നീട് ഖുല്‍ഇലൂടെ അവര്‍ തമ്മില്‍ പിരിഞ്ഞാല്‍ ? അതെ, അവളെ അയാള്‍ക്ക് വിവാഹം ചെയ്യാം. കാരണം ഖുല്‍അ് ത്വലാഖല്ല (സുബുലുസ്സലാം 3:246).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …