Home / ചോദ്യോത്തരങ്ങൾ / എത്ര കാലത്തെ വേര്‍പ്പാടുണ്ടായാലാണ് ഭാര്യക്ക് ഭര്‍ത്താവില്‍ നിന്നും മോചനം ആവശ്യപ്പെടാന്‍ അവകാശമുണ്ടാവുക?

എത്ര കാലത്തെ വേര്‍പ്പാടുണ്ടായാലാണ് ഭാര്യക്ക് ഭര്‍ത്താവില്‍ നിന്നും മോചനം ആവശ്യപ്പെടാന്‍ അവകാശമുണ്ടാവുക?

clockഭര്‍ത്താവിന്റെ അഭാവം തുടര്‍ച്ചയായി ആറ് മാസത്തിലധികം സഹിക്കാന്‍ ഒരു ഭാര്യക്കും സാധിക്കുകയില്ലെന്ന് കണക്ക് കൂട്ടിയവരായിരുന്നു ഉമര്‍ , ഹഫ്‌സ (റ) പോലുള്ളവര്‍ . അത് കൊണ്ട് ഭര്‍ത്താവില്‍ നിന്ന് ഭാര്യക്ക് ത്വലാഖ് ആവശ്യപ്പെടാന്‍ ആറ് മാസത്തെ തുടര്‍ച്ചയായ വേര്‍പാടുണ്ടായിരിക്കണം. മൂന്ന് വര്‍ഷത്തിലധികം ഭര്‍ത്താവ് ജയില്‍ വാസം വിധിക്കപ്പെട്ടാലും അവള്‍ക്ക് വിവാഹമോചനം ആവശ്യപ്പെടാം എന്ന് മാലിക്, അഹ്മദ്(റ) അഭിപ്രായപ്പെട്ടിട്ടുണ്ട് (ഫിക്ഹുസ്സുന്ന 3:59). എന്നാല്‍ ചെലവ് തരുന്നില്ലെന്ന കാരണം കൊണ്ട്  മാത്രം ഫസ്ഖ് ചെയ്യാമോ? ഈ ചര്‍ച്ച ദീര്‍ഘമായി നടന്നിട്ടുണ്ട്. അനുവാദമുണ്ടെന്ന അഭിപ്രായമാണ് അലി, ഉമര്‍ , അബുഹുറൈറ, മാലിക്, ശാഫിഈ, അഹ്മദ്(റ) തുടങ്ങിയവര്‍ക്കെല്ലാമുള്ളത്. (സുബുലുസ്സലാം: 3:346) അനുവാദം പുതുക്കിക്കൊണ്ടും വലിയ്യ്, സാക്ഷികള്‍, മഹ്‌റ്, എന്നിവയോട് കൂടിയും പ്രസ്തുത സ്ത്രീകളെ (ഫസ്ഖ്, ഖുല്‍അ്, സംയോഗം ചെയ്യുന്നതിനു മുമ്പായിട്ടുള്ള ത്വലാഖ് ചൊല്ലപ്പെട്ടവര്‍, ത്വലാഖിന്റെ ഇദ്ദ:കഴിഞ്ഞവര്‍) പുതുക്കി വിവാഹം ചെയ്യുന്നത് സ്വീകാരൃമാകുന്നു.(ഫത്ഹുല്‍ മുഈന്‍ 4:29).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …