Home / ചോദ്യോത്തരങ്ങൾ / ളിഹാര്‍ എന്നത് കൊണ്ടുള്ള ഉദ്ദേശ്യമെന്ത് ?

ളിഹാര്‍ എന്നത് കൊണ്ടുള്ള ഉദ്ദേശ്യമെന്ത് ?

exclഭര്‍ത്താവ് ഭാര്യയോട് പറയുന്നു. നീ എനിക്ക് എന്റെ ഉമ്മയുടെ മുതുകിന് തുല്യമാണ് എന്ന്. ഇത് സംബന്ധിച്ച് ഖുര്‍ആന്‍ പറഞ്ഞു: നിങ്ങളില്‍ നിന്ന് തങ്ങളുടെ സ്ത്രീകളോട് ളിഹാറ് ചെയ്യുന്നവര്‍ അവര്‍ അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകളല്ലാതെ അല്ല. നിശ്ചയമായും ആക്ഷേപകരമായ ഒരു വാക്കും കളവും തന്നെയാണ് അവര്‍ പറയുന്നത്, അള്ളാഹു വളരെ മാപ്പ് നല്‍കുന്നവനും പൊറുക്കുന്നവനും തന്നെ. (58.2). ളിഹാര്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് ഭാര്യ ഭര്‍തൃ ബന്ധം അവര്‍ക്ക് നിഷിദ്ധമായിത്തീരുന്നതാണ്. ളിഹാര്‍ ചെയ്യല്‍ തെറ്റായ കാര്യമാണ്. എന്നാല്‍ അതിന് ത്വലാഖ് എന്ന് പറഞ്ഞുകൂടാ.

ഭാര്യ ഭര്‍ത്താവിനോട് ഇത്തരത്തില്‍ പറഞ്ഞാല്‍ അതിന്റെ വിധി എന്താണ് ?


ഭാര്യയാണ് ളിഹാറ് കൊണ്ട് സത്യം ചെയ്തതെങ്കില്‍ സത്യം ചെയ്ത് ലംഘിച്ചതിന്റെ പ്രായശ്ചിത്തമല്ലാതെ ഭാര്യ ഭര്‍തൃ ബന്ധം നിഷിദ്ധമാകുന്നതല്ല. (മജ്മുഅ അബ്ദുല്‍ വഹാബ് 2:83). അത് പോലെത്തന്നെ ഉമ്മയുടെ മുതുകിനോട് സാദൃശ്യപ്പെടുത്തുന്നതിനെ സംബന്ധിച്ച് മാത്രമേ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളൂ എന്നത് കൊണ്ട് മറ്റാരെങ്കിലുമായോ മറ്റേതെങ്കിലും അവയവുമായോ ബഹുമാനത്താലോ സാദൃശ്യപ്പെടുത്തുന്നതിന് ളിഹാര്‍ എന്ന് പറയപ്പെടുകയില്ല (അല്‍ ഉമ്മ് 2 :203, സുബുലുസ്സലാം 3:280, നെലുല്‍ അൗതാര്‍ 7:51).

 

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …