Home / ചോദ്യോത്തരങ്ങൾ / ളിഹാര്‍ നടത്തിയതിനാല്‍ വേര്‍പെട്ട് പോയ ഭാര്യാ-ഭര്‍തൃ ബന്ധം പുന:സ്ഥാപിക്കാന്‍ ഒരു വഴിയും ഇല്ലെന്നാണോ?

ളിഹാര്‍ നടത്തിയതിനാല്‍ വേര്‍പെട്ട് പോയ ഭാര്യാ-ഭര്‍തൃ ബന്ധം പുന:സ്ഥാപിക്കാന്‍ ഒരു വഴിയും ഇല്ലെന്നാണോ?

advocate-1ഉണ്ട് , ഭാര്യമാരെ ളിഹാര്‍ ചെയ്യുകയും പിന്നീട് പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍ക്ക് പരസ്പരം സ്പര്‍ശിക്കുന്നതിന്റെ മുമ്പായി ഒരു അടിമയെ സ്വതന്ത്രമാക്കുക….അതിനു സാധ്യമാകാത്ത പക്ഷം തുടര്‍ച്ചയായ രണ്ട് മാസം നോമ്പ് പിടിക്കുക, അതിനും സാധിക്കാത്തവര്‍ അറുപത് സാധുക്കള്‍ക്ക് ഭക്ഷണം  നല്‍കുക (ഖുര്‍ആനിലെ 58: 3-4 വചനങ്ങളുടെ ചുരുക്കം). ഈ നിബന്ധന പൂര്‍ത്തിയാക്കുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നത് എന്നാണോ അന്നുതൊട്ട് ബന്ധം പുന:സ്ഥാപിക്കപ്പെട്ടതായി കണക്കാക്കാം. അങ്ങിനെ കഫ്ഫാറത്ത് കൊടുത്ത് ബന്ധം പുന:സ്ഥാപിക്കാനോ, അല്ലെങ്കില്‍ ത്വലാഖ് ചൊല്ലി പിരിച്ചയക്കാനോ തയ്യാറാകാത്ത പക്ഷം പൂര്‍വ്വ ബന്ധം സ്വമേധയാ സ്ഥാപിതമാവുകയും മേല്‍പറഞ്ഞ പ്രായശ്ചിത്തം നിര്‍ബന്ധമായിത്തീരുകയും ചെയ്യുന്നതാണ് (അല്‍ഉമ്മ് 2: 204 ഇമാം മുസ്‌നിയുടെ വാക്ക്).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …