Home / ചോദ്യോത്തരങ്ങൾ / ദമ്പതികള്‍ പരസ്പരം വ്യഭിചാരാരോപണം ഉന്നയിച്ചാല്‍ പരിഹാരമെന്ത്?

ദമ്പതികള്‍ പരസ്പരം വ്യഭിചാരാരോപണം ഉന്നയിച്ചാല്‍ പരിഹാരമെന്ത്?

prosസഈദ്ബ്‌നു ജൂബൈറില്‍ നിന്ന്- അദ്ദേഹം ഇബ്‌നു ഉമറിനോട് ചോദിച്ചു, പരസ്പരം ശപിച്ച രണ്ട് പേര്‍ വേര്‍പിരിക്കപ്പെടണമോ? അദ്ദേഹം പറഞ്ഞു: സുബ്ഹാനല്ലാ, ഇതിനെപ്പറ്റി ഒരാള്‍ നബി(സ) യോട് ചോദിച്ചു. നബിയേ, ഭാര്യ മറ്റൊരാളുമായി ലൈംഗിക വേഴ്ച നടത്തുന്നത് കണ്ടാല്‍ എന്ത് ചെയ്യണം. നബി(സ) അല്‍പനേരം മൗനം പൂണ്ടു. പിന്നീട് ദിവ്യ സന്ദേശം ലഭിച്ചു. അതയാള്‍ക്ക് ഓതിക്കൊടുത്തു. എന്നിട്ട് അയാളെ ഉപദേശിച്ചു. പരലോക ശിക്ഷയേക്കാള്‍ നിസ്സാരമാണ് ഇഹലോക ശിക്ഷയെന്ന് താക്കീതും ചെയ്തു. അപ്രകാരം അവളെയും ഉപദേശിച്ചു. പിന്നീട് പുരുഷനോട് നാല് പ്രാവശ്യം സത്യം ചെയ്യുവാനും അഞ്ചാമത്തെ തവണ ഞാന്‍ കളവാണ് പറയുന്നതെങ്കില്‍ എന്റെ മേല്‍ അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുവാനും കല്‍പിച്ചു. പിന്നെ സ്ത്രീയെ വിളിച്ച് മേല്‍ പറഞ്ഞ രീതിയില്‍ ചെയ്യാനായി കല്‍പ്പിച്ചു എന്നിട്ട് അവരെ നബി(സ) പിരിച്ചയച്ചു. (മുസ്ലിം ലിആന്‍ നമ്പര്‍: 4). ദമ്പതികളുടെ ശാപ വാക്യത്തോട് കൂടിത്തന്നെ വ്യഭിചാരാരോപണത്തിന്റെ മറ്റു നിയമ നടപടികളില്‍ നിന്നവര്‍ രണ്ടു പേരും മുക്തമാക്കപ്പെടുമെങ്കിലും അവര്‍ തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിച്ചു കഴിഞ്ഞു എന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇനി ഒരിക്കലും അവര്‍ ഒന്നിക്കാന്‍ പാടില്ല (ഫിക്ഹുസ്സുന്ന 421).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …