Home / പുസ്തകത്തില്‍ നിന്നും / എന്‍റെ കഴിവുകള്‍ പുനര്‍ജനിക്കുമ്പോൾ

എന്‍റെ കഴിവുകള്‍ പുനര്‍ജനിക്കുമ്പോൾ

ബന്ധങ്ങളില്‍ ഒരു അഴിച്ചുപണി ആവശ്യമാണ്. എന്ന് ആധുനികതയുടെ അതിപ്രസരം അനുഭവിച്ച നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ബന്ധങ്ങളുടെ തകര്‍ച്ച ജീവിതത്തിന്‍റെ തകര്‍ച്ചയാണ്. ബന്ധങ്ങളുടെ കണ്ണികള്‍ യാഥാവിധം കോര്‍ക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആനന്ദവും നിര്‍വൃതിയും വാക്കുകളില്‍ ഒതുക്കുവാന് സാധ്യമല്ല, ദാമ്പത്യബന്ധം കുഞ്ഞുങ്ങളുമായുള്ള ബന്ധം, സുഹൃദ്ബന്ധം, അയല്പക്കബന്ധം തുടങ്ങി ജീവിതത്തിലെ എല്ലാ ബന്ധങ്ങലെക്കുറിച്ചും സവിസ്തരം വിശദീകരിക്കുന്ന ‘ബന്ധങ്ങളുടെ മന:ശാസ്ത്രം’ എന്ന പുസ്തക പരമ്പരയുടെ ഈ രണ്ടാം ഭാഗം നിങ്ങളുടെ ജീവിതത്തില്‍ തീര്‍ച്ചയായും ഒരു മുതല്‍ കൂട്ടാ യിരിക്കുമെന്നതില്‍ സംശയമില്ല.  ഏതു സാധാരണക്കാരനും മനസ്സിലാക്കാന്‍ സാധിക്കുമാര് വളരെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട Adv.Mueenuddeen ൻറെ ബന്ധങ്ങളുടെ മനഃശാസ്ത്രം (ഭാഗം 2) പുസ്തകത്തില്‍ നിന്നും  ഒരു അദ്ധ്യായം

ഗ്രന്ഥകര്‍ത്താവിന്‍റെ അനുജന്‍ മുജീബ് എഴുതിയ കുറിപ്പ്

ദുരനുഭവങ്ങള്‍ മനുഷ്യനെ അശാന്തിയുടെ അഗാധതലങ്ങളിലേക്ക് ആനയിക്കുമെന്ന് കഴിഞ്ഞ പുസ്തകത്തിലൂടെ നിങ്ങള്‍ മനസ്സിലാക്കി. അവ വളരെ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നതാണ് എന്നു നിങ്ങള്‍ തിരിച്ചറിഞ്ഞു.. അത് സത്യമാണ് എന്ന് എനിക്ക് എന്‍റെ ജീവിതവും നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതവും ബോധ്യപ്പെടുത്തിത്തരികയും ചെയ്തു. പുസ്തകത്തില്‍ അവലോകനം ചെയ്യപ്പെട്ടത് എന്‍റെ ജീവിത യാഥാര്‍ഥ്യമാണെങ്കിലും ‘ഇത് എന്‍റെ ജീവിതമാണ്’ എന്ന് പുസ്തകം വായിച്ച പലരും ആവര്‍ത്തിച്ചു പറഞ്ഞത്, ഇത്തരം കാര്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പച്ചയായ യാഥാര്‍ഥ്യങ്ങളാണ് എന്നതിന്‍റെ ഒന്നാന്തരം തെളിവാണ്.

ദുരനുഭവങ്ങളുടെ കയ്പ്പുനീര്‍ കുടിച്ച് ജീവിതത്തിന്‍റെ പുറമ്പോക്കില്‍ ഒളിച്ചിരികേണ്ടിവന്ന എനിക്ക് ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ ജ്യേഷ്ഠന്‍ അയച്ച കത്തുകള്‍ക്ക് സാധിച്ചുവെന്നത് ഈ പുസ്തകം നിങ്ങളുടെ ജീവിതത്തേയും അടിമുടി മാറ്റി മറിക്കാന്‍ പ്രാപ്തിയുള്ളതാണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. ജനങ്ങളോട് ഇടപഴകുവാനും സംസാരിക്കുവാനും മാനസിക തടസ്സവും വൈകാരിക ബുദ്ധിമുട്ടും അനുഭവപ്പെടാരുണ്ടായിരുന്നു എനിക്ക് ഇത്തരം വിഷയം മുതല്‍ ജീവിതത്തിലെ പല പ്രതിസന്ധികളും മാറിക്കിട്ടിയെന്നത് വലിയ ഒരു അനുഗ്രഹം തന്നെയായി ഞാന്‍ കരുതുന്നു. എല്ലാ കത്തുകളും ഞാന്‍ വായിച്ചുവെങ്കിലും, അഞ്ചോ ആറോ വാളൃങ്ങളായിട്ടാണ് പുസ്തകം നിങ്ങളുടെ കൈകളില്‍ എത്തുന്നത്. അതിന്‍റെ രണ്ടാം ഭാഗമാണിപ്പോള്‍ നിങ്ങളുടെ കൈവശമുള്ളത്. ബാക്കികയുള്ളവ വരും വാളൃങ്ങളിലൂടെ നിങ്ങളുടെ കൈകളിലെത്തുമ്പോള്‍ തീര്‍ച്ചയായും ആശ്വാസത്തിന്‍റെയും ആത്മനിര്‍വൃതിയുടെയും ആന്തരിക അനന്ദത്തിന്‍റെയും ഒരു പുതിയ ലോകം നിങ്ങളുടെ മുമ്പില്‍ തുറക്കപ്പെടും. അവിടെ നിങ്ങള്‍ക്ക് ഭയമോ ഉല്‍കണ്‍ഠയോ അപകര്‍ഷതാബോധമോ ആത്മവിഷ്വാസകുറവോ ഒന്നുമില്ല. ജീവിതത്തിലെ എല്ലാതരം ബന്ധങ്ങളിലും ശാന്തിയും സമാധാനവും കണ്ടെത്തുവാന്‍ കഴിയും. അതിനാല്‍ വായിക്കുക… ഇതും വരും വാളൃങ്ങളുമെല്ലാം വായിക്കുക. ദുരനുഭവങ്ങള്‍ എങ്ങനെയാണോ എന്നെയും നിങ്ങളെയും ജീവിതത്തിന്‍റെ ഇരുളടഞ്ഞ മുറികളിലേക്ക് തള്ളിവിട്ടത്, അതിനേക്കാള്‍ വേഗതയില്‍ അവയ്ക്കുള്ള പരിഹാരങ്ങള്‍ ഈ എഴുത്തുകളിലൂടെ കണ്ടെത്തി മാറ്റങ്ങളുടെ വന്‍ വേലിയേറ്റം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സൃഷ്ടിച്ചെടുക്കുവാന്‍ സാദിക്കുമാറാകട്ടെ എന്ന്‍ പ്രാര്‍ത്ഥിക്കുകയാണ്.

ജ്യേഷ്ഠന്‍ എനിക്ക് പറഞ്ഞുതന്ന ഒരു കഥ കൂടി പറഞ്ഞ് ഈ കുറിപ്പ് നിര്‍ത്തുകയാണ്. വ്യത്യസ്ത നിറങ്ങളുള്ള ബലൂണുകളില്‍ ഹീലിയം നിറച്ച് വില്‍പ്പന നടത്തുന്ന ഒരു ബലൂണ് വില്പനക്കാരന്‍റെതാണ് കഥ. എന്നത്തെപോലെ ടൂറിസ്റ്റ് കേന്ദ്രമായ കടല്‍കരയില് നിന്നും ബലൂണ്‍ വില്‍ക്കുകയാണ് അയാള്‍. നിരവധി കുട്ടികള്‍ സന്തോഷത്തിമിര്‍പ്പോടെ ബലൂണ്‍ വാങ്ങിക്കുകയാണ്. ചുവപ്പ്, മഞ്ഞ, നീല, വയലറ്റ് അങ്ങനെ പല നിറത്തിലുള്ള ബലൂണുകള്‍. അല്പം അകലെ കുറ്റിക്കാട്ടില്‍ നിന്നും ഒരു കറുത്ത ബാലന്‍ എല്ലാം നോക്കിക്കാണുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരില്‍പെട്ട ആ ബാലന്‍ ബീച്ചിലേക്ക് വരുന്നില്ലെങ്കിലും കുറ്റിക്കാട്ടിന്‍റെ മറവില്‍ നിന്നും എല്ലാം വീക്ഷിക്കുന്നുണ്ട്. സൂര്യന്‍ അസ്തമിച്ച് ജനങ്ങളെല്ലാം തിരിച്ചുപോയി. ബലൂണ്‍ വില്‍പനക്കാരന്‍ വില്‍പന നിര്‍ത്തിയപ്പോള്‍ ബാലന്‍ പതിയെ കുറ്റിക്കാട്ടില്‍ നിന്നും ബീച്ചിലേക്ക് വന്നു. “അമ്മാവാ, അമ്മാവാ, കറുത്ത ബലൂണും ഇതുപോലെ ഉയരത്തില്‍ പറക്കുമോ?” ബലൂണ്‍ വില്‍പ്പനക്കാരനെ പിറകില്‍ നിന്നും തോണ്ടിയാണ് ബാലന്‍ ചോദിച്ചത്. തോണ്ടിയ ഉടനെ തിരിഞ്ഞ് നോക്കി ചോദ്യം കേട്ട ബലൂണ്‍ വില്‍പനക്കാരന്‍ കുനിഞ്ഞിരുന്ന് കുട്ടിയുടെ മുഖം രണ്ടു കൈകള്‍ കൊണ്ടും മാര്‍ദവാമായി പിടിച്ചുകൊണ്ട് പറഞ്ഞു. “കുഞ്ഞു മകനേ, ബലൂണിന്‍റെ കളറ് കാരണമല്ല അത് ഉയരത്തിലേക്ക് പറക്കുന്നത്, മറിച്ച് അതില്‍ നിറച്ച ഹീലിയമാണ് അതിനെ പറത്തുന്നത്. ഏതു കളറായാലും ഉള്ളില്‍ ഹീലിയമുണ്ടെങ്കില്‍ അത് ഉയരത്തില്‍ പറക്കും, കറുത്ത ബലൂണും പറക്കും മോനെ…”

കഥയിലെ പാഠമിതാണ്. ‘നമ്മുടെ നിറമോ, തറവാടിത്തമോ പണത്തിന്‍റെ ആധിക്യമോ മറ്റെന്തെങ്കിലുമോ അല്ല നമ്മെ ഉന്നതനാക്കുന്നതിന് ഹേതുവായി തീരുന്നത്. മറിച്ച്, നമുക്കകത്ത് കുടികൊള്ളുന്നതെന്തോ അതാണ്‌. അകത്ത് കുടികൊള്ളുന്ന ആ ഹീലിയത്തെ നാം പരിപോഷിപ്പിചെടുക്കുക. ആവശ്യമായ വെള്ളവും വളവും ചേര്‍ക്കുക, കളകള്‍ പറിച്ചു മാറ്റുക. അതിനുള്ള കൃത്യമായ മാര്‍ഗരേഖയാണ് വ്യത്യസ്ത വാളൃങ്ങളിലായി ഇറക്കുന്ന ഈ കത്തുകളും നിങ്ങള്‍ക്ക് വരച്ച് കാണിക്കുന്നത്. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നാഥന്‍ നേര്‍മാര്‍ഗം കാണിച്ചു തരുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ,

മുജീബ്.

നിങ്ങള്കകത്തും ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ പുറത്ത് കൊണ്ടുവരേണ്ടതില്ലേ? ഇനിയും ആരെയാണ് നിങ്ങള്‍ കാത്തിരിക്കുന്നത്. നിരവധി കഴിവുകള്‍ അകത്ത് ഉണ്ടായിട്ട്… അവ ഉപയോഗിക്കാതിരിക്കണമോ? എങ്കില്‍ ഈ രണ്ടാം ഭാഗം നിങ്ങള്‍ വായിക്കുക.

നിങ്ങളെ കുറിച്ച് തന്നെ സംസാരിക്കുന്ന ഈ പുസ്തകം സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലേ? പതിനായിരക്കണക്കിന് ജനങ്ങളുടെ ജിവിതത്തില്‍ മാറ്റങ്ങളുടെ മഹാവെളിച്ചമേകിയ ഈ പുസ്തകം നിങ്ങള്‍ക്കും വായിക്കേണ്ടതില്ലേ?
ബന്ധങ്ങളുടെ മനഃശാസ്ത്രം (ഭാഗം 2) പുസ്‌തകം വാങ്ങിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക

Check Also

പിഴവുകള്‍ സംഭാവിച്ചതെവിടെ?

“എന്‍റെ കഴിവുകള്‍ നശിപ്പിച്ചതാര് ? ”  ഒന്നാം അദ്ധ്യായം വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക സ്വന്തം അനുജന്‍ അറിയുന്നതിന്….. എങ്ങനെയാണ് …