ഇബ്‌നു ഉമറി(റ)ല്‍ നിന്ന്: അദ്ദേഹം ഭാര്യയെ അശുദ്ധിയുടെ കാലത്ത് ത്വലാഖ് ചൊല്ലി. ഇതിനെക്കുറിച്ച് ഉമര്‍ (റ) നബി(സ) യോട് ചോദിച്ചു – അപ്പോള്‍ ഇബ്‌നു ഉമറിനോട് പറയാനായി ഉമര്‍ (റ) നെ ഏല്‍പ്പിച്ചു. അവളെ തിരിച്ചെടുക്കാന്‍, പിന്നീട് ശുദ്ധിയുടെ സമയത്ത് അവളെ ഒഴിവാക്കുകയും ഒരിക്കല്‍കൂടി അശുദ്ധിയും പിന്നെ ശുദ്ധിയും വന്ന ശേഷം അവളെ നില നിര്‍ത്തണോ പിരിച്ചയക്കണോ എന്ന് തീരുമാനിക്കുകയും ചെയ്യട്ടെ – ഒഴിവാക്കുന്ന പക്ഷം അത് ഈ ശുദ്ധിയുടെ സമയത്തായിരിക്കണം. ഇതാണ് ത്വലാഖ് ചൊല്ലപ്പെട്ടവളുടെ അല്ലാഹു (ത) കല്‍പ്പിച്ച രീതിയിലുള്ള ഇദ്ദ; (ബുഖാരി ത്വലാഖ് 5251,മുസ്ലിം ത്വലാഖ് 1, മുസ്‌നദ് അഹ്മദ് 2:43). ത്വലാഖ് നടന്ന ശുദ്ധികാലം ഒരെണ്ണമായി കണക്കാക്കുമ്പോള്‍ പിന്നീട് രണ്ട് ആര്‍ത്തവം കഴിഞ്ഞ് മൂന്നാമത്തെ ശുദ്ധിയില്‍ പ്രവേശിക്കുന്നതോടെ മൂന്ന് ഇദ്ദ:യുടെ എണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു.
Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / ഭാര്യയുടെ അശുദ്ധി കാലത്ത് അവളെ ത്വലാഖ് ചൊല്ലിക്കൂടെന്ന് പറയുന്നു. ശരിയാണോ?
Check Also
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony