Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / ആര്‍ത്തവം നിലച്ചവള്‍ക്കും അതുണ്ടായിട്ടില്ലാത്തവള്‍ക്കും ഇദ്ദ: ആചരിക്കേണ്ടതുണ്ടോ?

ആര്‍ത്തവം നിലച്ചവള്‍ക്കും അതുണ്ടായിട്ടില്ലാത്തവള്‍ക്കും ഇദ്ദ: ആചരിക്കേണ്ടതുണ്ടോ?

exclനിങ്ങളുടെ സ്ത്രീകളില്‍ നിന്ന് ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടവരാകട്ടെ നിങ്ങള്‍ സംശയിക്കുന്ന പക്ഷം  അവരുടെ ഇദ്ദ: മൂന്ന്  മാസമാകുന്നു.ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവരുടെതും (അങ്ങിനെതന്നെ). (ഖുര്‍ആന്‍ : 65:4). വയസ്സ് നാല്‍പ്പതിലും അമ്പതിലും അറുപതിലുമെല്ലാം ആര്‍ത്തവം നിലച്ചെന്ന് വരാം. എന്നാലും ഇവരുടെ ഇദ്ദ: ആചാരണത്തിനിടയില്‍ ആര്‍ത്തവം ഉണ്ടായാലോ അപ്പോള്‍ അവളുടെ  ഇദ്ദ: മൂന്ന് ശുദ്ധികാലം എന്നതിലേക്ക് മാറും. (ഫിക്ഹുസ്സുന്ന:3:100).

ആര്‍ത്തവം ഉണ്ടാകാറുള്ള സ്ത്രികളുടെ ഇദ്ദ: കാലം  മൂന്ന് ആര്‍ത്തവ ശുദ്ധി ഉണ്ടാകലാണെന്ന് ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ അതുണ്ടാവാത്തവളുടെയും  ഉണ്ടായി നിലച്ചവളുടെയും ഇദ്ദ: കാലം എത്രയായിരിക്കും എന്ന  സംശയം സ്വാഭാവികമാണല്ലോ,അതിനുള്ള മറുപടിയും  കൂടിയാണ് ഈ ഖുര്‍ആന്‍ വാക്യം.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …