Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / ഇദ്ദ: ഏതെല്ലാം തരത്തിലാണുള്ളത്?

ഇദ്ദ: ഏതെല്ലാം തരത്തിലാണുള്ളത്?

rejuavnateവൈവാഹിക ജീവിതത്തിന് വിരാമം കുറിക്കപ്പെട്ട സ്ത്രീകള്‍ പല തരത്തിലുള്ളവരായിരിക്കുമല്ലോ, അത് കൊണ്ട്  തന്നെ ഇദ്ദ: ഓരോ വ്യക്തിയും ഓരോ തരത്തിലായിരിക്കും ആചരിക്കേണ്ടി വരിക. അതില്‍ –
1.       സാധാരണ നടപ്പുള്ള ത്വലാഖിലെ ഇദ്ദ: മൂന്ന് ശുദ്ധികാലം. (ഖുര്‍ആന്‍ : 2:228).
2.      മൂന്നാം തവണയും ത്വലാഖ്  ചൊല്ലപ്പെട്ടവളുടെ  ഇദ്ദ: അതും മൂന്ന്  ശുദ്ധികാലം (ഖുര്‍ആന്‍ 2:228)
3.     ത്വലാഖ് ചൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായവളുടെ ഇദ്ദ: പ്രസവിക്കല്‍ (ഖുര്‍ആന്‍ 65:4).
4.      വിവാഹ ശേഷം വീട് കൂടുന്നതിനു മുമ്പേ ത്വലാഖ് ചൊല്ലപ്പെട്ടവളുടെ ഇദ്ദ: ഒന്നുമില്ല (ഖുര്‍ആന്‍ – 33:49).
5.     ഋതു രക്തം നിലച്ചവളുടെ ത്വലാഖിന്റെ ഇദ്ദ: മൂന്ന് മാസം. (ഖുര്‍ആന്‍ -65:4).
6.     ഋതു രക്തം ഉണ്ടായിത്തുടങ്ങിയിട്ടില്ലാത്തവളുടെ  ഇദ്ദ: അതും മൂന്ന്  മാസം  (ഖുര്‍ആന്‍ -65:4).
7.     ഭര്‍ത്താവ് മരിച്ചാലുള്ള ഇദ്ദ: 4 മാസവും 10 ദിവസവും  (ഖുര്‍ആന്‍ – 2:234).
8.     ഭര്‍ത്താവ്  മരിക്കുമ്പോള്‍ ഗര്‍ഭിണിയായവളുടെ  ഇദ്ദ: പ്രസവിക്കല്‍ – (ഖുര്‍ആന്‍ 65:4).
9.     മൂന്ന് ത്വലാഖും ചൊല്ലി ഇദ്ദ: ക്കിടയില്‍ ഭര്‍ത്താവ് മരിച്ചവളുടെ  ഇദ്ദ:  മൂന്ന് ശുദ്ധി കാലം (ഖുര്‍ആന്‍ – 2:228).
10.     ഖുല്‍ഇന്റെ (ഭര്‍ത്താവിന് പ്രതിഫലം കൊടുത്തുകൊണ്ട് ഭാര്യ  ത്വലാഖ് വാങ്ങുക) ഇദ്ദ: ഒരു അശുദ്ധിയുടെ  കാലം  മാത്രമായിരിക്കും (തെളിവ് 38 ന്റെ ഉത്തരത്തില്‍ വരുന്നുണ്ട്).
11.     ഫസ്ഖ് (വിവാഹ ബന്ധം  അവസാനിപ്പിക്കാനുള്ള അവളുടെ  അവകാശം) ചെയ്തവളുടെ  ഇദ്ദ: ഭര്‍ത്താവ്  തിരിച്ച്  വരുന്നതിന്  വേണ്ടി  അവള്‍ അനുവദിച്ച കാലയളവ് എത്രയാണോ ആ കാലം മുഴുവനുമാണ്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …