Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / ഭര്‍ത്താവിന്റെ സ്പര്‍ശനം തീരെ ഏറ്റിട്ടില്ലാത്തവള്‍ക്ക് ഇദ്ദ: ആവശ്യമുണ്ടോ?

ഭര്‍ത്താവിന്റെ സ്പര്‍ശനം തീരെ ഏറ്റിട്ടില്ലാത്തവള്‍ക്ക് ഇദ്ദ: ആവശ്യമുണ്ടോ?

pardhaഇല്ല, ഹേ വിശ്വസിച്ചവരെ, നിങ്ങള്‍ സത്യ വിശ്വാസിനികളെ വിവാഹം കഴിക്കുകയും എന്നിട്ട്  അവരെ  സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹ  മോചനം  നടത്തുകയും  ചെയ്താല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ഇദ്ദ: ആചരിക്കേണ്ട ബാധ്യത അവര്‍ക്ക് നിങ്ങളോടില്ല. (ഖുര്‍ആന്‍ 33:49). എങ്കിലും സ്പര്‍ശനത്തിന് മുമ്പ്  ഭര്‍ത്താവ്  മരണപ്പെട്ട്  കഴിഞ്ഞാല്‍ ഭര്‍ത്താവ് മരിച്ചതിന്റ പേരിലുള്ള ഇദ്ദ: അവള്‍ ആചരിക്കേണ്ടതാണ്. (അല്‍ ഫിക്ഹുല്‍ മുയസ്സര്‍ പേജ്:326).

സ്പര്‍ശനത്തിന് മുമ്പ്  വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീക്ക്  മഹ്‌റ്  നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പകുതി  കൊടുക്കേണ്ടതാണ്. പിന്നെ ഭര്‍ത്താവ് ഒന്നും കൊടുക്കല്‍ നിര്‍ബന്ധമില്ല. മഹ്‌റ് നിശ്ചയിക്കപ്പെടാത്തപ്പോഴാണ് വിവാഹ മോചനമെങ്കില്‍ അവള്‍ക്ക്  എന്തെങ്കിലും  ഒരു വിഭവം  കൊടുത്തിരിക്കണം. അവളുടെ മനസ്സിന് സംതൃപ്തിയും  ജീവിതത്തിന്  ആശ്വാസവും നല്‍കത്തക്ക വിധത്തിലുള്ള ഒരു പാരിതോഷികമാണത്. അതെത്രയെന്ന് നിര്‍ണ്ണയിക്കപ്പെട്ടതിന് തെളിവുകളൊന്നും കാണപ്പെടുന്നില്ല.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …