Home / കുടുംബം / ആര്‍ത്തി വിഴുങ്ങുന്ന വീടകങ്ങള്‍

ആര്‍ത്തി വിഴുങ്ങുന്ന വീടകങ്ങള്‍

avihithamBy : പി എം എ ഗഫൂര്‍  Source: shababweekly.net  Link: http://goo.gl/ZepZN6

ക്രമാതീതമായി വ്യാപിച്ചിരിക്കുന്ന വിപത്താണ്‌ ആര്‍ത്തി. ജീവിതരംഗങ്ങളിലും ജീവിത വിഭവങ്ങളിലും ഫണം വിടര്‍ത്തിയ ദുരന്തമായിരിക്കന്നു ഇത്‌. ആവശ്യവും (need) ആര്‍ത്തിയും (Greed) തിരിച്ചറിയുന്നിടത്തും വ്യവച്ഛേദിക്കുന്നിടത്തും ഗുരുതരമായ ആശയക്കുഴപ്പം പെരുകിയിരിക്കുന്നു.

അധ്യാപകനായ സുഹൃത്ത്‌. സാമാന്യം നല്ലൊരു വീടുണ്ട്‌. രണ്ടു മക്കള്‍ , ഭാര്യ എന്നിവരോടൊത്ത്‌ സ്വസ്ഥമായി കഴിയാം. പക്ഷേ, ആ സുഹൃത്തിന്റെ മനസ്സ്‌ എപ്പോഴും അസ്വസ്ഥമാണ്‌. കാരണം മറ്റൊന്നുമല്ല, ഉയര്‍ന്ന വരുമാനക്കാരുടെ ജീവിതമാണ്‌ പൊറുതികേട്‌. അവരുടെ വീടിന്റെ വലുപ്പവും വീടിനുള്ളിലെ ഉപകരണങ്ങളും മുറ്റത്തെ വാഹനവും ഇദ്ദേഹത്തിന്റെ മനസ്സിലെ നെരിപ്പോടായിത്തീരുന്നു. നിലവിലുള്ള വരുമാനം കൊണ്ട്‌ ഈ പൊറുതികേട്‌ പരിഹരിക്കാനാവാത്തതിനാല്‍ ഭവന വായ്‌പയും വാഹന വായ്‌പയുമെടുത്ത്‌ പ്രശ്‌നം പരിഹരിക്കുന്നു. കടം കേറിയ വീടും സങ്കടം പെരുകിയ മനസ്സുംകൊണ്ട്‌, മുമ്പുള്ളതിനേക്കാള്‍ അസ്വസ്ഥ മനസ്സോടെയാണ്‌ ഇന്നദ്ദേഹത്തിന്റെ ജീവിതം! ഉപകരണങ്ങളുടെ പരസ്യവും വായ്‌പക്കാരുടെ പരസ്യവും അടുത്തടുത്താണ്‌ ടിവിയിലും പത്രങ്ങളിലും നിരത്തുക. ചെറിയ മനസ്സുള്ളവര്‍ക്ക്‌ എളുപ്പം വീണുപോകാം!

സ്വന്തത്തിനൊപ്പിച്ച്‌ ജീവിക്കുവാന്‍ സാധിക്കാതെ വരുന്നതാണ്‌ അധികപേരുടെയും പ്രശ്‌നം. അയല്‍പക്കത്തിനും, സഹജീവനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബത്തിലുള്ളവര്‍ക്കുമൊപ്പിച്ച്‌ ജീവിക്കാനാണ്‌ ശ്രമം. അവിടെയാണ്‌ അപകടങ്ങള്‍ പതിയിരിക്കുന്നതും! വിവിധ തരം വായ്‌പകള്‍ വാങ്ങിക്കൂട്ടി ജീവിതം ആസ്വാദ്യകരമാക്കാനുള്ള തത്രപ്പാടില്‍ , സ്വന്തം കഴുത്തിലും കുടുംബത്തിന്റെ കഴുത്തിലും കടുത്തൊരു കുരുക്കിടുന്നത്‌ അയാളറിയുന്നില്ല!

സഹകരണ സ്ഥാപനങ്ങള്‍ , പൊതുമേഖലാ ബാങ്കുകള്‍ , നാടന്‍ പണമിടപാടുകള്‍ , സ്വകാര്യ ബാങ്കുകള്‍ , ബ്ലേഡ്‌ കമ്പനികള്‍ എന്നിവയാണ്‌ പ്രധാനമായും ആശ്രയിക്കപ്പെടുന്ന വായ്‌പാസ്ഥാപനങ്ങള്‍. ആസ്‌തി വര്‍ധിപ്പിക്കാനുള്ള ആര്‍ത്തി കാരണമാണ്‌ സമ്പന്നര്‍ വായ്‌പ വാങ്ങുന്നതെങ്കില്‍ ദൈന്യത കാരണമുള്ള ചെലവുകള്‍ക്കാണ്‌ ദരിദ്രര്‍ വായ്‌പയിലഭയം തേടുന്നത്‌. കുടുംബവായ്‌പയുടെ പ്രധാന സ്രോതസ്സ്‌ സഹകരണ ബാങ്കുകാരാണ്‌. ദുരിതപൂര്‍ണമായ ദരിദ്രരുടെ അവസ്ഥകള്‍ നിറവേറ്റാനാണ്‌ സഹകരണ ബാങ്കുകള്‍ വായ്‌പ നല്‌കുന്നതെങ്കില്‍ , സ്വകാര്യ-പൊതു മേഖലാ വന്‍കിട ബാങ്കുകള്‍ ആസ്‌തി ഉണ്ടാക്കുന്നതിനായി സമ്പന്നര്‍ക്ക്‌ കടം കൂടുതല്‍ നല്‌കാനാണ്‌ താല്‌പര്യപ്പപ്പെടുന്നതെന്ന്‌ സര്‍വേകള്‍ തെളിയിക്കുന്നു.

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം