Home / കുടുംബം / ഇലക്ട്രോണിക് യുഗത്തിലെ കുടുംബ ബന്ധങ്ങള്‍

ഇലക്ട്രോണിക് യുഗത്തിലെ കുടുംബ ബന്ധങ്ങള്‍

electronic_family

Author: Lobina Mulla

കുടുംബ ബന്ധങ്ങളിലെ കരുത്തോടെ ചേര്‍ന്ന് നിന്നിരുന്ന ഇഴകള്‍ അകന്നു തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. കമ്പ്യൂട്ടറിന്‍റെയും ഇന്റര്‍ നെറ്റിന്റെയും കാലത്ത് ബന്ധങ്ങളെ അതിന്റേതായ രീതിയില്‍ ചേര്‍ത്തു നിര്‍ത്തുക എന്നത് കഠിനമായ ഒരു ജോലിയാണ്. ഐ പോഡും ടാബ്ലെറ്റും മൊബൈലും, തുടങ്ങി ടെലിവിഷനും ഗേമുകളും അരങ്ങു വാഴുന്ന, ആശയ വിനിമയം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മാത്രം സാധ്യമായിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ശിഥിലമായിപോയേക്കാവുന്ന ബന്ധങ്ങളെ ഇവയുടെയൊക്കെയും സ്വാധീനമില്ലാത്ത രീതിയില്‍ അതില്‍ നിന്നും തടയുവാന്‍ എന്താണൊരു മാര്‍ഗ്ഗം എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങളുമായുള്ള കുടുംബത്തിന്റെ അടുപ്പത്തിന്റെ ആഴവും സങ്കീര്‍ണ്ണതയും മനസ്സിലാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. കുടുംബാംഗങ്ങള്‍ മുഖാമുഖം സംസാരിക്കുന്നതിനേക്കാള്‍ സ്ക്രീനില്‍ കണ്ണും നട്ടു ഇരിക്കുമ്പോഴാണ് ബന്ധങ്ങള്‍ കൂടുതലായും ശോഷിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ, പരസ്പരം സംസാരിക്കുന്നതില്‍ മടിയന്മാരായി തീരുന്നു. ഒരു വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ അടുപ്പക്കുറവ് തോന്നി തുടങ്ങുമ്പോഴാണ് അവര്‍ ഇ-സൌഹൃദങ്ങള്‍ തേടുന്നവരും അതില്‍ സമാധാനം കണ്ടെത്തുന്നവരുമായി മാറുന്നത്. ഫേസ്ബുക്ക്‌ പോസ്ടിങ്ങും ചാറ്റിങ്ങും ഗേമുകളിലെ ലെവെലുകള്‍ വിജയിച്ചു മുന്നേറുകയും ചെയ്യുമ്പോഴുണ്ടാകുന്ന ക്ഷണികമായ ഒരു തരം സന്തോഷവും അവരെ മയക്കി കളയുന്നു.

മുകളില്‍ പറഞ്ഞ പ്രവൃത്തികളില്‍ ആനന്ദം കണ്ടെത്തുന്നവരോടായി പറയട്ടെ, ഇത് നിങ്ങളെ വെറുപ്പിക്കാന്‍ വേണ്ടിയുള്ള ഒരു കുറിപ്പല്ല. മറിച്ചു ഇത്തരം സാങ്കേതിക ഉപകരണങ്ങള്‍ക്ക് ഒരു ഒഴിവു കൊടുത്ത് കൊണ്ട് കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെ ആവശ്യകതയെ വ്യക്തമാക്കുന്നതിന് വേണ്ടിയാണ്. ചെറുതോ വലുതോ ആകട്ടെ ഒരു കുടുംബം, മുറിഞ്ഞു കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ ചരടുകളെ മുറുക്കിക്കെട്ടാനുള്ള ഒരു ആഹ്വാനമാണ്.

ഉദാഹരണത്തിനായി, കുടുംബാംഗങ്ങള്‍ക്കായി ഒരു നിര്‍ദേശ സൂചിക ഉണ്ടാക്കുന്നത്‌ നന്നായിരിക്കും. ടെക്നോളജി ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഒരു സമയം അതില്‍ കാണിച്ചിരിക്കണം. അത്തരം സമയങ്ങളെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനോ, വൈകുന്നേരങ്ങളില്‍ ഒന്നിച്ചു സമയം ചിലവിടുന്നതിനോ ഉപയോഗിക്കുക. ആഴ്ചയിലെ ഒരു ദിവസം മുഴുവനും എങ്കില്‍ അത്രയും നല്ലത്. നിങ്ങളില്‍ ചിലര്‍ക്ക് സ്വന്തം മൊബൈല്‍, ടാബ്ലെറ്റ് എന്നിവയില്‍ നിന്നും വിട്ടു നില്‍ക്കുമ്പോള്‍ ഒരു തരം അസ്വസ്ഥത ഉണ്ടായേക്കാം. വലിയ തോതിലുള്ള പ്രശ്നങ്ങളാണ് ഈ വിട്ടു നില്‍ക്കല്‍ കൊണ്ട് ഉണ്ടാകുന്നതെങ്കിലും കുറച്ചു പരിശ്രമിച്ചാല്‍ നാമുദ്ധേഷിക്കുന്ന രീതിയില്‍ നമ്മെത്തന്നെ മാറ്റിപ്പണിയുവാന്‍ നമുക്കാകും. ഒഴിവു വേളകളെ നൈസര്‍ഗ്ഗികമായ രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ നമുക്ക് കഴിയണം. സുഹൃത്തുക്കളോടോ മാതാപിതാക്കളോടോ ബന്ധുക്കളോടോ മറ്റു പരിച്ചയക്കാരോടോ ആരോഗ്യപരമായ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഈ സമയം വിനിയോഗിക്കാം.

അപ്പോള്‍ ഒരുപക്ഷേ ചോദ്യം ഉയര്‍ന്നേക്കാം, പിച്ച വെച്ചു നടക്കുന്ന കുഞ്ഞുങ്ങള്‍ , കൌമാരക്കാര്‍ തുടങ്ങിയവര്‍ ഉള്‍പെട്ട, വേര്‍പിരിയാനാകാത്ത വിധം ഇലക്ട്രോണിക് ഉപകരണങ്ങളോട് അടുത്തു പോയ ഒരു വിഭാഗം ആളുകളെ സംബന്ധിച്ചിടത്തോളം എങ്ങിനെ ഇത് പ്രാവൃത്തികമാക്കുവാന്‍ കഴിയും? ഒന്നോര്‍ക്കുക, ചിലത് നേടുവാന്‍, ചിലത് നഷ്ടപ്പെടുത്തിയെ തീരൂ. കുടുംബത്തെ എകീകരിക്കുവാന്‍ രസകരമായ എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. ചില മാതാ പിതാക്കള്‍ക്ക് മക്കളെപ്പറ്റിയുള്ള പരാതി ഇങ്ങനെയാണ്.’അവര്‍ കൂടുതല്‍ നേരവും ഇലക്ട്രോണിക് ഉപകരണങ്ങളോടൊപ്പം സമയം ചിലവഴിക്കുന്നു. അതെ മാതാപിതാക്കള്‍ തന്നെ അവരുമായി പാര്‍ക്കിലോ മറ്റു സ്ഥലങ്ങളില്‍ പോകുവാനോ, അവരോടൊത്ത് ചെറിയ കളികള്‍ കളിക്കുവാനോ രസകരമായ ചര്‍ച്ചകളില്‍ ഉള്പെടുത്തുവാനോ ശ്രമിക്കാറില്ല.

കുടുംബവുമായി ബന്ധം പുനര്‍സ്ഥാപിക്കുവാന്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. പക്ഷെ കുടുംബാംഗങ്ങളില്‍ ഒരാളെങ്കിലും ഇതിനെ എതിര്‍ത്തേക്കാം. തയ്യാറാക്കിയ നിര്‍ദേശ സൂചികയെ സംബന്ധിച്ചു ഒരു ചര്‍ച്ച നടത്തുന്നത് നന്നായിരിക്കും. ചെറിയ കുടുംബങ്ങള്‍ക്ക് ഒരു പക്ഷെ ദിവസത്തില്‍ അല്‍പ നേരമെങ്കിലും ഒരുമിച്ചു ചിലവഴിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ തീര്‍ത്തും തിരക്കുകളുള്ള ഒരു കുടുംബത്തിനു ആഴ്ചയിലൊരിക്കല്‍ ആയിരിക്കും സമയം കിട്ടുക. ക്രിയാത്മകമായി നമുക്ക് ഈ സമയത്തെ  ഉപയോഗപ്പെടുത്താം. അതിനു പറ്റിയ ചില മാര്‍ഗ്ഗങ്ങള്‍ :

•           കുടുംബവുമൊന്നിച്ച് ഒരു ക്യാമ്പ്‌ പ്ലാന്‍ ചെയ്യുക.

•           പാര്‍ക്കിലോ ബീച്ചിലോ ആയി ചെറു പിക്നിക്കിനായി പോവുക

•           വീടിനു പുറത്തിറങ്ങി ചുറ്റുപാടുകളെ സാകൂതം വീക്ഷിക്കുക.

•           ചര്‍ച്ചകളില്‍ ഏര്‍പ്പെടുക

•           ഒരുമിച്ചു നടക്കാനിറങ്ങുക.

•           കളികളില്‍ ഏര്‍പ്പെടുക

•           പഴയ കുടുംബ ഫോട്ടോകള്‍ മറിച്ചു നോക്കി ഓര്‍മ്മ പുതുക്കുക.

ഇലക്ട്രോണിക് ഉപകരണങ്ങളെ കുറച്ചു കൊണ്ട് ഒരല്പം കാമ്പുള്ള നല്ല സമയത്തെ നേടിയെടുക്കുക എന്നത് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സംയമനത്തോടെ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുക, ആസ്വാദ്യകരമാക്കുക….

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം