Home / കുടുംബം / പ്രിയതമ നിങ്ങളോടു പറയാത്ത ചിലത്.

പ്രിയതമ നിങ്ങളോടു പറയാത്ത ചിലത്.

couple1By Abu Ibrahim Ismail

പുരുഷനെ സംബന്ധിച്ചിടത്തോളം സ്ത്രീയെ മനസ്സിലാക്കുക എന്നത് അതി പ്രയാസകരമായ ഒരു കടമ്പയാണ്. ഏറെക്കാലമായി കൂടെ ജീവിക്കുന്ന ഭാര്യയാണെങ്കിലും അത് അങ്ങിനെ തന്നെ.

ഒരു നിമിഷം അവള്‍ തികച്ചും സ്വാഭാവികതയില്‍ ആണെങ്കില്‍ , അടുത്ത നിമിഷത്തില്‍ അവളൊരു കൊച്ചു കുഞ്ഞിനെപ്പോലെ കരയുന്നുണ്ടാകും. എന്തെങ്കിലും ചെറിയ കാര്യത്തെപ്പറ്റി ഉത്കണ്ടാകുലയാകുകയും നിങ്ങള്‍ അതിനു പരിഹാരം നിര്‍ദേശിക്കുമ്പോള്‍ അതില്‍ തൃപ്തിപ്പെടാതിരിക്കുകയും ചെയ്തേക്കാം. സത്യത്തില്‍ അവള്‍ പറയുന്നതിനെപ്പറ്റി അല്ല, പറയാത്തതിനെപ്പറ്റി ആണ് നിങ്ങള്‍ വേവലാതിപ്പെടെണ്ടത്.

1. അവള്‍ നിങ്ങളുടെ അകമഴിഞ്ഞ സ്നേഹം പ്രതീക്ഷിക്കുന്നു.

നിങ്ങള്‍ എത്ര മാത്രം സ്നേഹം അവള്‍ക്കു നല്‍കുന്നുവോ അത്രയേറെ സ്നേഹവും ആദരവും നിങ്ങള്‍ക്ക് അവളില്‍ നിന്നും ലഭിക്കുന്നതായിരിക്കും. കഴിയുന്നതും അവളെ സ്നേഹിക്കുക, സ്നേഹം പരമാവധി പ്രകടിപ്പിക്കുക. അവളുടെ വക്രതകളെയും കുറവുകളെയും തിരസ്കരിച്ചു കൊണ്ട് അവളെ സ്നേഹിക്കുക, തീര്‍ച്ചയായും നിങ്ങളുടെ കുറ്റങ്ങളും കുറവുകളും കണ്ടില്ലെന്നു വച്ചു കൊണ്ട് തന്നെ അവള്‍ നിങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.

2. അവള്‍ക്കും മുഷിച്ചില്‍ ഉണ്ടാകാറുണ്ട്.

ദിവസവും ഒരേ കാര്യങ്ങള്‍ , ഒരേ പ്രവൃത്തികള്‍ . വിരസത തോന്നും ആരായാലും. ഭാര്യക്കും .വിരസത മാത്രമല്ല, ക്ഷീണവും. കുട്ടികളെ ശ്രദ്ധിക്കണം, നിങ്ങളുടെ കാര്യങ്ങള്‍ നോക്കണം, വീട്ടു കാര്യങ്ങളും നിയന്ത്രിക്കണം. തീര്‍ച്ചയായും മുഷിച്ചില്‍ ഉണ്ടാകും.

ജോലിക്കാരായ ഭാര്യമാരുടെ കാര്യം പറയുകയേ വേണ്ട. ജോലിയും വീട്ടു കാര്യങ്ങളും ഒരുപോലെ നോക്കി നടത്താന്‍ അവര്‍ പെടാപാട് പെടുകയും ചെയ്യും.

അതുകൊണ്ട് നിങ്ങള്‍ അവളെ മനസ്സിലാക്കുക, അവള്‍ സവിഷേതകള്‍ ഉള്ളവളാണെന്ന ഒരു തോന്നലുണ്ടാക്കിക്കൊടുക്കുക. അവള്‍ക്കൊരു ഇടവേള കൊടുക്കുക. അവളെ ഇടക്ക് പുറത്തു കൊണ്ടുപോയി ഭക്ഷണം വാങ്ങിച്ചു കൊടുക്കുകയും ചെയ്യുക.അങ്ങനെ അവള്‍ക്കിഷ്ടമുള്ളത് ചെയ്തു കൊടുത്ത് അവളിലുള്ള വിരസത നീക്കം ചെയ്യുക.

3. അനുമോദിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു.

അനുമോദനം, അഭിനന്ദനം. എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് അത്. തങ്ങള്‍ ചെയ്ത പ്രയത്നം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നത് നമ്മളിലാര്‍ക്കും സഹിക്കാന്‍ പറ്റുകയില്ല. നിങ്ങളുടെ ഭാര്യ നിങ്ങള്‍ക്ക് വേണ്ടി എത്രയോ കാര്യങ്ങള്‍ ചെയ്യുന്നു. നിങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ കഴുകുന്നു, നിങ്ങള്ക്ക് ഭക്ഷണം ഉണ്ടാക്കിതരുന്നു. മറ്റെന്തിനെക്കാളും, ജോലിക്ക് പോകുന്നതിനേക്കാള്‍ , കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നതിനേക്കാള്‍ , ദീന്‍ പരിപോഷിപ്പിക്കുന്നതിനെക്കാളും ഒക്കെ  നിങ്ങളുടെ കാര്യങ്ങള്‍ക്ക് അവള്‍ മുന്‍ഗണന നല്‍കുന്നു.

അവള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ അവളോടു കടപ്പെട്ടിരിക്കുന്നുവെന്നു അവളെ അറിയിക്കുക. അതിനു അവളെ അഭിനന്ദിക്കുകയും ചെയ്യുക.

ഒരു ചെറിയ നന്ദി പറച്ചില്‍ തന്നെയാണ് നല്ല തുടക്കം.

4. അവള്‍ അസൂയാലുവാണ്.

ഭാര്യയുടെ മുന്‍പില്‍ മറ്റു സ്ത്രീകളെപ്പറ്റി പറയുന്നത് ഒരിക്കലും അവള്‍ ഇഷ്ടപ്പെടുകയില്ല. ഒരിക്കലും സിനിമ നടിമാരോടോ മറ്റു സ്ത്രീകളോടോ അവരെ താരതമ്യം ചെയ്യാതിരിക്കുക. നിങ്ങളുടെ ഉമ്മയോട് പോലും നിങ്ങള്‍ അവളെ താരതമ്യം ചെയ്യാതിരിക്കുക. നിങ്ങളെന്ന പുരുഷന്റെ ചെറിയ ലോകത്തിന്റെ അച്ചുതണ്ട് പോലും അവളാണെന്ന് കേള്‍ക്കുവാനാണ് നിങ്ങളുടെ ഭാര്യക്ക് ഇഷ്ടം. അതുകൊണ്ട് തന്നെ അവളെ എപ്പോഴും സന്തോഷവതിയാക്കി മാറ്റുക.

പ്രവാചക പത്നിമാര്‍ക്കിടയില്‍ പോലും ഉണ്ടായിരുന്നു അസൂയ.നിങ്ങളുടെ ഭാര്യയില്‍ നിന്നും അതെ തരത്തിലുള്ള അസൂയ മാത്രം പ്രതീക്ഷിക്കുക.

5. ഒരു നല്ല മുസ്ലിമാകാന്‍ അവള്‍ നിങ്ങളുടെ സഹായം കാംക്ഷിക്കുന്നു.

നിങ്ങളുടെ ഭാര്യ നിങ്ങളെ അവളുടെ നേതാവായി, വഴികാട്ടിയായി കാണുവാന്‍ ആഗ്രഹിക്കുന്നു. ഒന്ന് മനസ്സിലാക്കേണ്ടത്, നിങ്ങള്‍ സ്വയം നന്നാക്കുവാത്ത പക്ഷം ഭാര്യയുടെ മുന്‍പില്‍ ഒരു മാതൃകയാവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല. അതിനായി നിങ്ങള്‍ നിങ്ങളുടെ ഈമാന്‍ വര്‍ദ്ധിപ്പിക്കുകയും അത് ഏറ്റവും ഉത്തമമായ രീതിയില്‍ ഭാര്യക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക.

6. അവള്‍ നിങ്ങളെ കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

പണ്ട് മുതലേ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ കുറ്റപ്പെടുത്തുന്നതില്‍ രസം കണ്ടെത്തുന്നവരാനെന്ന  ഒരു ധാരണ ഉണ്ട്. പക്ഷെ അത് സത്യമല്ല. ശരിയാണ്.ചിലരുണ്ട്, അവരെ നാം എത്ര ശ്രമിച്ചാലും സന്തോഷിപ്പിക്കാന്‍ കഴിയുകയില്ല. എന്തൊക്കെ ചെയ്താലും അതില്‍ കുറ്റം കണ്ടു പിടിക്കാന്‍ മാത്രമേ അവര്‍ ശ്രമിക്കുകയുള്ളൂ. പക്ഷെ എല്ലാവരും അതുപോലെ ആവുകയില്ല.

സ്ത്രീകള്‍ ഒരിക്കലും ഭര്‍ത്താവ് അവര്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ മോശമായി കാണുവാന്‍ പാടുള്ളതല്ല. പക്ഷെ ചിലപ്പോഴെങ്കിലും നിങ്ങള്‍ ഭര്‍ത്താക്കന്മാര്‍ അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്.

ഒരുപക്ഷേ നിങ്ങള്‍ ജോലി ചെയ്യുന്ന കാര്യത്തില്‍ അല്പം മടിയനായിരിക്കാം,

ഒരുപക്ഷേ നിങ്ങള്‍ ഇപ്പോഴും അവളില്‍ തെറ്റ് കണ്ടു പിടിക്കുകയും അത് പോലെ തന്നെ അവളും തിരിച്ചു ചെയ്യുവാന്‍ ശ്രമിക്കുകയുമാകാം.

നിങ്ങള്‍ സ്വയം നന്നാക്കി എടുക്കുക. ഭാര്യക്ക് കുറ്റപ്പെടുത്താനുള്ള അവസരം കൊടുക്കാതിരിക്കുക.

7. എല്ലാത്തിലും മേലെ അവള്‍ നിങ്ങളോടൊത്തൊരു ഉറപ്പുള്ള ബന്ധം ആഗ്രഹിക്കുന്നു.

വൈവാഹിക ജീവിതം രസകരമായിരിക്കും എന്ന ചിന്തയോടെയല്ല സ്ത്രീകള്‍ വിവാഹിതരാകുന്നത്. നല്ലൊരു കുടുംബ ജീവിതം ആഗ്രഹിച്ചു കൊണ്ടാണ് അവള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കയറി വരുന്നത്. അത് നിങ്ങള്‍ പുരുഷന്മാര്‍ അവര്‍ക്ക് കൊടുക്കണമെന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇസ്ലാമികമായ അവളുടെ കര്‍ത്തവ്യങ്ങള്‍ക്ക് ശേഷം അവളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം എന്നത് ആനന്ദകരമായ ഒരു കുടുംബ ജീവിതം ഉയര്‍ത്തിക്കൊണ്ടു വരിക എന്നതാണ്.

നല്ലൊരു ഭര്‍ത്താവാവുക., കാരുണ്യം പ്രകടിപ്പിക്കുക, സ്നേഹം പ്രകടിപ്പിക്കുക. വിവാഹമോചനം ചെയ്യുമെന്ന് പറഞ്ഞു ഒരിക്കലും അവളെ ഭയപ്പെടുത്താതിരിക്കുക, മറ്റൊരു വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്താതിരിക്കുക.
അല്ലാഹുവില്‍ വിശ്വസിക്കുക, പിശാചിന്റെ കളികളെ സൂക്ഷിക്കുക. നിങ്ങളുടെ വിവാഹ ബന്ധം തകര്‍ക്കുക എന്നത് പിശാചിന്റെ ഇഷ്ടപ്പെട്ട വിനോദമാനെന്നു മനസ്സിലാക്കുക.

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം