Home / കുടുംബം / സ്നേഹവും ബഹുമാനവും ദാമ്പത്യത്തില്‍

സ്നേഹവും ബഹുമാനവും ദാമ്പത്യത്തില്‍

By Abu Ibrahim Ismail

സ്ത്രീയും പുരുഷനും പരസ്പരം വ്യത്യസ്തരാണ്. ശാരീരികമായുള്ള വ്യത്യസ്തതകള്‍ മാത്രമല്ല, മാനസികമായും അവരിരുകൂട്ടരും വിഭിന്നരാണ്. അതുകൊണ്ട് തന്നെ ഭര്‍ത്താവിനു ഭാര്യയോടുള്ള സമീപനവും ഭാര്യക്ക് ഭര്‍ത്താവിനോടുള്ളതും തികച്ചും വ്യത്യസ്തമായിരിക്കും.

love_and_respect

പുരുഷന്‍ ഭാര്യയോടു പെരുമാറേണ്ടതെങ്ങിനെ?

ഒരു പുരുഷന് സ്വന്തം ഭാര്യയോടു പ്രകടിപ്പിക്കാവുന്നതില്‍ വച്ചു ഏറ്റവും ഉദാത്തമായ വികാരം സ്നേഹം തന്നെയാണ്. അത് തന്നെയാണ് ഭാര്യ ഭര്‍ത്താവില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ബഹുമാനവും ആദരവും സൗഹൃദവും പിന്തുണയും ഒക്കെ ഒരുപോലെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും സ്നേഹമാണ് ഇതിന്‍റെയൊക്കെയും അടിത്തറ എന്ന് പറയാം.

പരസ്പരമുള്ള സ്നേഹം നഷ്ടപ്പെട്ടു പോകുന്നതിന്റെ പേരില്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരുപാട് ദാമ്പത്യങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. തകര്‍ച്ചയുടെ വക്കിലെത്തുന്ന അത്തരം ധാരാളം പ്രശ്നങ്ങള്‍ക്ക് നാം സാക്ഷിയാകെണ്ടിയും വരാറുണ്ട്.

ഖുർആന്‍ വിശദമാക്കുന്നു:

ഇനി നിങ്ങൾക്കവരോട്‌ വെറുപ്പ്‌ തോന്നുന്ന പക്ഷം ( നിങ്ങൾ മനസ്സിലാക്കുക ) നിങ്ങളൊരു കാര്യം വെറുക്കുകയും അതേ കാര്യത്തിൽ അല്ലാഹു ധാരാളം നൻമ നിശ്ചയിക്കുകയും ചെയ്തെന്ന്‌ വരാം”. (നിസാഅ്-19)

പ്രവാചകന്‍ പറയുന്നു: “നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ തങ്ങളുടെ ഭാര്യമാരോട് ഏറ്റം നന്നായി പെരുമാറുന്നവരാണ്”(അഹ്മദ്, തിര്‍മിദി).

മനുഷ്യന്‍ തന്റെ ഭാര്യയോടു എങ്ങിനെ വര്‍ത്തിക്കണമെന്ന് അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചു തരുന്നു.

അവരെ കാരുണ്യത്തോടെ സമീപിക്കുക.,അവളെ വെറുക്കുകയോ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്യാതിരിക്കുക, ഏറ്റവും ഉത്തമമായ രീതിയില്‍ അവളോട്‌ പെരുമാറുക.

എത്ര കൂടുതല്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുന്നുവോ, അത്ര കണ്ടു അവള്‍ നിങ്ങളെ ബഹുമാനിക്കുകയും ചെയ്യും.

ഭാര്യക്ക് ഭര്‍ത്താവിനോടുള്ള കടമ

പുരുഷനൊരിക്കലും ഒരു സ്ത്രീക്ക് ആവശ്യമായ അത്ര സ്നേഹം ആഗ്രഹിക്കുന്നില്ല. അയാള്‍ക്ക്‌ ആവശ്യം ബഹുമാനമാണ്, ആദരവാണ്. അതുകൊണ്ട് തന്നെ ഒരു സ്ത്രീയെ സംഭന്ധിച്ചിടത്തോളം അവള്‍ ചെയ്യേണ്ടത് ഭര്‍ത്താവിനെ കഴിയുന്നത്ര ആദരിക്കുക എന്നതാണ്.

ഒരു പുരുഷനെ ദേഷ്യം പിടിപ്പിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അയാളുടെ സ്വത്വ ബോധത്തെ ആക്രമിക്കുക എന്നതാണ്. അത് കൊണ്ട് തന്നെ ഭര്‍ത്താവിനോടുള്ള ബഹുമാനത്തിനു നിങ്ങള്ക്ക് കിട്ടുവാനുള്ള സ്നേഹത്തിന്റെ അത്ര പ്രാധാന്യമുണ്ട്.

അല്ലാഹു ഖുര്‍ആനില്‍ പറയുന്നു:

നല്ലവരായ സ്ത്രീകൾ അനുസരണ ശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം ( പുരുഷൻമാരുടെ ) അഭാവത്തിൽ (സംരക്ഷിക്കേണ്ടതെല്ലാം ) സംരക്ഷിക്കുന്നവരുമാണ്‌”..(നിസാഅ്-34)

ഒരു സ്ത്രീ അഞ്ചു നേരം നമസ്കരിക്കുകയും വര്‍ഷത്തിലൊരു മാസം മുഴുവനും നോമ്പെടുക്കുകയും ശരീരത്തെ സൂക്ഷിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്‌താല്‍ , അവളോട്‌ പറയപ്പെടും : “അവള്‍ക്കിഷ്ടമുള്ള വാതിലിലൂടെ അവള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളട്ടെ.” (തിര്‍മിദി)

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഏറ്റവും വലിയ കടമ എന്ന് പറയുന്നത് ഭര്‍ത്താവിനോടുള്ള ആദരവും ബഹുമാനവും പ്രകടിപ്പിക്കലാണ്.

പരസ്പരമുള്ള കടമകള്‍

ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധമാണ് ദാമ്പത്യം. സ്നേഹം കൊടുത്ത് ആദരവ് പിടിച്ചു വാങ്ങുന്നു. തിരിച്ചും അങ്ങിനെ തന്നെ. ആണും പെണ്ണും ഒരുപോലെ അതില്‍ പങ്കാളികളാകുമ്പോള്‍ മാത്രമാണ് ഒരു ബന്ധം ആനന്ദകരമായ ഒരു വിജയത്തിലേക്ക് എത്തുകയുള്ളൂ.

സ്നേഹവും പരസ്പര ആദരവും ലൈംഗിക ജീവിതത്തിലും വലിയ പങ്കു വഹിക്കുന്നതായി കാണപ്പെടുന്നു.

വിവാഹത്തിന്റെ ഏതൊരു ഘട്ടത്തിലുമായിക്കോട്ടേ നിങ്ങള്‍ , നിങ്ങള്‍ ഭാര്യയെ വല്ലാതെ സ്നേഹിക്കുന്നുവെന്ന ഉറപ്പു അവള്‍ക്കു കൊടുക്കുക.

ചുംബനങ്ങള്‍ നല്‍കുക, നിങ്ങള്‍ക്ക് ലൈംഗികത ആവശ്യമുള്ളപ്പോള്‍ മാത്രമല്ല. ഒരു ചെറു ചുംബനം പോലും നിറഞ്ഞ സ്നേഹത്തിന്റെ പ്രതീകമാണ്. കാരണങ്ങള്‍ ഉണ്ടാവുകയോ ഇല്ലാതെയോ ഇരിക്കട്ടെ, അവള്‍ക്കു ചെറിയ സമ്മാനങ്ങള്‍ വാങ്ങി കൊടുക്കുക. ഹൃദയത്തിന്റെ ഉള്‍ടത്തില്‍ നിന്നും നിങ്ങളവളെ സ്നേഹിക്കുന്നുവെന്ന് അവളെ അറിയിക്കുക. ഇത്രയൊക്കെ ചെയ്യുന്നത് കൊണ്ട് മാത്രം നിങ്ങളുടെ വൈവാഹിക ജീവിതം ആനന്ദത്തിന്റെ അപാരതകളിലേക്ക് വളരുന്നത്‌ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും. ഭാര്യ നിങ്ങളെ മതി മറന്നു സ്നേഹിക്കുകയും ചെയ്യും.

സഹോദരിമാരെ, നിങ്ങളോടും അത് തന്നെ പറയട്ടെ.

വിവാഹത്തിന്റെ ഏതു ഘട്ടത്തിലാണ് നിങ്ങളെങ്കിലും സ്വന്തം ഭര്‍ത്താവിനെ സ്നേഹിക്കുക, ആദരിക്കുക.

ന്യായമായ കാര്യങ്ങള്‍ അവന്‍ ആവശ്യപ്പെടുമ്പോള്‍ മറു ചോദ്യം ഉന്നയിക്കാതെ ചെയ്തു കൊടുക്കുക, ഭര്‍ത്താവിന്റെ മേല്‍ ഒച്ച വെക്കാതിരിക്കുക, ദൈനം ദിന ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താവിന്റെ അഭിപ്രായവും നിര്‍ദേശവും ആരായുക, ഇതൊക്കെ പ്രാവൃത്തികമാക്കുമ്പോള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും, ഇണയുടെ സ്നേഹം നിറഞ്ഞു കവിഞ്ഞ് ഒഴുകാന്‍ തുടങ്ങുന്നത്. അവന്‍ നിങ്ങളെ സ്നേഹിച്ചു കൊണ്ടേ ഇരിക്കാന്‍ ആഗ്രഹിക്കുകയും നിങ്ങള്ക്ക് താങ്ങായി കരുത്തായി കൂടെ നില്‍ക്കുകയും ചെയ്യും.

വിവാഹം കഴിയാത്ത ആളുകള്‍ ശ്രദ്ധിക്കേണ്ടതെന്തെന്നാല്‍ ഈ  കുറിപ്പൊരു  ഉപദേശമായി ഉള്‍ക്കൊണ്ട് അതിനെ മനസ്സില്‍ സൂക്ഷിക്കുക. മധുവിധു കഴിയുമ്പോഴേക്കും ഇണയോടുള്ള സ്നേഹവും ബഹുമാനവും നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എല്ലായ്പോഴും നല്കുവാനുള്ളത് സ്നേഹമോ ബഹുമാനമോ ആണ്, അത് കഴിയുന്നത്ര നല്‍കുക. കാരണം ഇന്‍ഷാ അല്ലാഹ്, നല്കുന്നതെത്രയോ അത്ര തന്നെയാണ് നിങ്ങൾക്ക് തിരിച്ചു കിട്ടുക.

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം