Home / കുടുംബം / സൗഹൃദം ഒരു മരം

സൗഹൃദം ഒരു മരം

1263774-bigthumbnailകൂട്ടുകാരെയും കുടുംബക്കാരെയും സഹപ്രവൃത്തകരെപ്പറ്റിയും അടുത്തറിയുന്ന മറ്റുള്ളവരെപ്പറ്റിയും ഓര്‍ക്കുമ്പോള്‍ എനിക്ക് ഒരു മരം ഓര്‍മ്മ വരും. അതെ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു മരം. ഒരു മരത്തിന്റെ പല ഭാഗങ്ങള്‍ എന്ന പോലെ എന്റെ ഹൃദയത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ് എന്റെ സുഹൃദ്ബന്ധങ്ങള്‍.

ഇലകളെപ്പോലെ ചില മനുഷ്യര്‍.

ഒരു മരത്തിന്റെ ഇലകളെന്ന പോലെ നമ്മുടെ ജീവിതത്തിലേക്ക് പലരും കടന്നു വരാറുണ്ട്.അവ ഒരു നിശ്ചിത കാലത്തേക്കു മാത്രമായി വന്നു പെടുന്നവരാകും. ഒരര്‍ഥത്തില്‍ സീസണ്‍ സുഹൃത്തുക്കള്‍ .നമുക്കൊരിക്കലും അവരെ ആശ്രയിക്കാന്‍ കഴിയില്ല കാരണം അവര്‍ ദുര്‍ബലരാണ്. എന്നിരുന്നാലും അവര്‍ നമുക്ക് ഒരല്പം തണലാകും. പച്ച വിരിച്ചു നില്‍ക്കും. താല്‍ക്കാലിക ആശ്വാസമാകും. നിങ്ങളില്‍ നിന്ന് വേണ്ടതെല്ലാം നേടിക്കഴിയുമ്പോള്‍, തനുപ്പെത്തുംപോള്‍, ശര്ത്കാലമാകുംപോള്‍ അവ ഉണങ്ങി അവയുടെ പാട് നോക്കി അടര്‍ന്നു പറന്നു പോകും.

അവര്‍ക്ക് മേല്‍ ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. അവര്‍ അങ്ങിനെയാണ്. നമ്മുടെ ജീവിതത്തില്‍ അവരുടെ ഭാഗം അത്ര മാത്രമായിരുന്നു.

ശാഖകളെപ്പോലെ ചിലര്‍

നമ്മുടെ ജീവിതത്തില്‍ ചില സുഹൃത്തുക്കള്‍ മരത്തിന്റെ ചില്ലകള്‍ പോലെയാണ്. ഇലകളേക്കാള്‍ കരുത്തന്മാരായിരിക്കും അവര്‍. പക്ഷെ ശ്രദ്ധയോടെ മാത്രമേ നിങ്ങള്‍ അവരെ കൈകാര്യം ചെയ്യാവൂ. ഒരുപാട് കാലം അവര്‍ അവിടെത്തന്നെ ഉണ്ടാകും. ഒട്ടിപ്പിടിച്ചു നില്‍ക്കും. ഋതു ഭേദങ്ങളില്‍ മാറ്റമൊന്നും സംഭവിക്കാതെ. പക്ഷെ ഒരു കൊടുങ്കാറ്റു വന്നാല്‍ അത് ചിലപ്പോള്‍ ഒടിഞ്ഞു പോയെന്നു വരും. ശിഖരങ്ങള്‍ക്ക് കടുപ്പം കൂടുമ്പോള്‍ ചില അവ തനിയെ പൊട്ടിപ്പോകും.

ഇത്തരം സുഹൃത്തുക്കള്‍ ഇല കണക്കെ ഉള്ള സുഹൃത്തുക്കളെക്കാള്‍ കരുത്തുള്ളവര്‍ ആയിഇക്കും. പക്ഷെ നമ്മള്‍ അവയെ ആശ്രയിക്കുമ്പോള്‍, അവരില്‍ ഭാരം തൂങ്ങുമ്പോള്‍ ആ ശിഖരത്തിന്റെ കരുത്ത് പരിശോധിച്ചു നോക്കണം. പലപ്പോഴും അധികം ഭാരമൊന്നും താങ്ങാന്‍ കഴിയാത്തവയായിരിക്കും പല ശിഖരങ്ങളും.

എന്നാല്‍ മുഴുവന്‍ സ്നേഹവും വിശ്വാസവും അവരില്‍ അര്‍പ്പിക്കാവതല്ല.. കാരണം അവര്‍ എന്നെന്നും കൂടെ ഉണ്ടാകുന്നവരല്ല, താങ്ങാവുന്നവരും അല്ല.

വേര് കണക്കെ ചില സുഹൃത്തുക്കള്‍.

നിങ്ങളുടെ ഈ ജീവിതത്തില്‍ മരത്തിന്റെ വേരുകള്‍ പോലെ ചില സുഹൃത്തുക്കളെ ലഭിക്കുകയാണെങ്കില്‍ അല്ഹമ്ദുലില്ലാഹ് നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. വൈഷിഷ്ട്യമായ ഒന്ന് തന്നെയാണ് അത് വഴി നിങ്ങള്‍ കരസ്ഥമാക്കുക. മണ്ണിലാഴ്ന്നു മറഞ്ഞു കിടക്കുന്ന വേരുകളെപ്പോലെ കണ്ടു പിടിക്കാന്‍ പ്രയാസമാണ് അത്തരം സുഹൃത്തുക്കളെ. പക്ഷേ ദൃഡവും കഴിവുറ്റവരുമായിരിക്കും അവര്‍. അവര്‍ നമ്മളില്‍ നിന്ന് ഗുണം പറ്റാന്‍ അല്ല മറിച്ചു നമ്മളെ താങ്ങി നിര്‍ത്ത്തി നമുക്ക് വേണ്ടവയെല്ലാം വലിച്ചെടുത്തു നമ്മില്‍ പകരും. നന്മയാവട്ടെ അറിവാവട്ടെ, മാര്‍ഗ നിര്‍ദേശങ്ങളാവട്ടെ, അവ്വര്‍ നേടിയെടുക്കുന്നത് മുഴുവന്‍ നമുക്കും പകര്‍ന്നു നല്‍കും. കരുത്തോടെ ജീവിക്കാന്‍ ആരോഗ്യപ്രദമായ ഒരു മാനസീകാന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ സ്രഷ്ടാവിനോട്‌ നമ്മെ അടുപ്പിച്ചു നിര്‍ത്താന്‍ അവര്‍ നമ്മളെ സഹായിക്കും. നിങ്ങളുടെ വളര്‍ച്ചയില്‍ അവര്‍ സന്തോഷിക്കും, അഭിമാനിക്കും.മറ്റുള്ളവരുടെ മുന്‍പില്‍ അവര്‍ സ്വയം പൊക്കി കാണിക്കുകയില്ല. ഇനി നിങ്ങള്‍ ഒരു കൊടുങ്കാറ്റില്‍ പെട്ടുപോയാല്‍-അങ്ങേ അറ്റം വേദന അനുഭവിക്കുന്ന അവസ്ഥ ആണെങ്കില്‍ വന്‍ പരീക്ഷണങ്ങളില്‍പെട്ട് ഉഴറുകയാണെങ്കില്‍ നിങ്ങളുടെ കാലുകള്‍ ഇടറാതെ , വീണു പോകാതെ അവര്‍ സംരക്ഷിക്കും. ഇലകളും ശിഖരങ്ങളും ഒരു മരത്തിനു ഒരുപാടുണ്ടാകും.. പക്ഷെ വേരുകള്‍ വളരെ കുറച്ചു മാത്രം…. പക്ഷെ കരുത്തന്മാരായവര്‍….

ആധുനിക യുഗത്തിലെ സൌഹൃദങ്ങളെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. നാം ഫ്രണ്ട്ഷിപ്‌ എന്ന് പേരൊക്കെയിട്ട് പോക്കിപ്പിടിച്ച് കൊണ്ട് നടക്കുന്ന മോഡേണ്‍ സൌഹൃദങ്ങള്‍ സത്യത്തില്‍ ആത്മാര്‍ത്ഥ സൌഹൃദം തന്നെയാണോ?സൌഹൃദത്തിന് ഇന്ന് പല വഴികള്‍ ഉണ്ട്. പണ്ടത്തെപ്പോലെ നാം ക്ലാസുകളിലോ ജോലി സ്ഥലത്തോ കണ്ടു മുട്ടുന്ന സുഹൃത്തുക്കള്‍ മാത്രം ഉള്ള കാലം കഴിഞ്ഞു പോയിരിക്കുന്നു. ഇന്നത്‌ സൈബര്‍ ലോകത്തേക്ക് മാറ്റി നാട്ടു കുറെയൊക്കെ. നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുന്ന കാലഘട്ടം.

അവയില്‍ ഇലകള്‍ ഏതാണ്, ശിഖരങ്ങള്‍ ഏതാണ്, വേരുകള്‍ ഏതാണ് എന്ന് കണ്ടുപിടിക്കാന്‍ പലപ്പോഴും പ്രയാസമായിരിക്കും.

വേരുകള്‍ പോലെ നമ്മളുടെ നന്മ മാത്രം കൊതിക്കുന്ന സുഹൃത്തുക്കളെ കണ്ടെത്തുക എന്ന് പ്രയാസകരമായിരിക്കും. എന്നാലും കരിഖനിയില്‍ ഇടയ്ക്കിടെ വജ്രങ്ങള്‍ എന്ന പോലെ അത്തരം സുഹൃത്തുക്കളെയും നമുക്ക് ലഭിക്കും.

അല്ലാഹു നമുക്ക് നല്‍കിയ വേരുകളെക്കുറിച്ചു ഓര്‍ത്ത്‌ അവനോടു നന്ദിയോതുക….

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം