Home / tmaster (page 6)

tmaster

രതി രുചികരം

ഇണകളുടെ പരസ്​പരധാരണയും വിശ്വാസവുമാണ് ലൈംഗികജീവിത വിജയത്തിന് അത്യന്താപേക്ഷിതം. പോഷകസമൃദ്ധമായ സാധാരണ ഭക്ഷണവും മതിയായ വ്യായാമവുമുണ്ടെങ്കില്‍ പ്രശ്‌നങ്ങളേതുമില്ലാതെ സാധാരണ ലൈംഗികജീവിതം പുലര്‍ത്താനാവും.

Read More »

തിരുനബിയുടെ ചികിത്സാ രീതികള്‍

മനുഷ്യ വര്‍ഗത്തിന്റെ എക്കാലത്തേക്കുമുള്ള മാര്‍ഗ ദര്‍ശിയായിട്ടാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്ത്വഫാ (സ)യെ അല്ലാഹുനിയോഗിച്ചത്. അത് കൊണ്ട് ജന ജീവിതത്തിലെ മുഴു പ്രശ്‌നങ്ങള്‍ക്കും അവിടന്ന് പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്. അതി നിസ്സാരമായ ഒരു കാര്യം പോലും അവഗണിക്കപ്പെട്ടില്ല. രോഗ ചികിത്സാവിഷയത്തിലും അവിടുന്ന് മാതൃക കാണിച്ചു തന്നിട്ടുണ്ട്.

Read More »

കാരക്കയുടെ ഗുണം

കാരക്ക ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്നു. ശരീരത്തിന് ഊര്‍ജസ്വലതയും ആരോഗ്യവും നല്‍കുന്ന പത്ത് ഘടകങ്ങള്‍ കാരക്കയിലടങ്ങിയിട്ടുണ്ട്. കാരക്കയും വെള്ളവും മാത്രം തിന്നുകൊണ്ട് ജീവിക്കാന്‍ ഒരു പ്രയാസവുമില്ല. ഒരു ഗ്ലാസ് പാലും ഒരു കാരക്കയും മതി ഒരു ദിവസത്തേക്ക്.

Read More »

തേന്‍ പ്രകൃതി ദത്ത ഔഷധം

അതി പുരാതന കാലം തൊട്ടേ തേന്‍ ഔഷധമായി ഉപയോഗിച്ചു വരുന്നു. പുരാതന വൈദ്യഗ്രന്ഥങ്ങളിലെല്ലാം തേനിനെക്കുറിച്ചു പ്രതിപാദ്യമുണ്ട്. വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റ്‌സ്, അദ്ദേഹത്തിന്റെ മുമ്പും ശേഷവും ജീവിച്ചവരായ അരിസ്റ്റോട്ടില്‍, ഇബ്‌നുസീന, അബൂബക്കര്‍ റാസി, അബുല്‍ ഖാസിം, അല്‍ സഹ്‌റാബി, ഇബ്‌നുല്‍ ബയ്താര്‍, ഹകീം മാലിക് മുളഫ്ഫര്‍ തുടങ്ങി പ്രമുഖ വൈദ്യ ശാസ്ത്ര ആചാര്യന്മാരെല്ലാം തേന്‍ ഉപയോഗിച്ചവരും നിര്‍ദേശിച്ചവരും തേനിനെക്കുറിച്ചു ഗ്രന്ഥങ്ങളില്‍ വിശദമായി എഴുതിയവരുമാണ്.

Read More »

ബഹുഭാര്യത്വത്തിന്റെ ഗുണദോഷങ്ങള്‍

ഭാര്യമാര്‍ക്കിടയിലെ വഴക്കും അസൂസയയും ഭര്‍ത്താവിന്റെ സമാധാനം കെടുത്തുന്നു. മറ്റൊന്നാണ് സന്താനങ്ങള്‍ക്കിടയിലെ വഴക്ക്. ഭാര്യമാര്‍ക്ക് തുല്യമായ രൂപത്തില്‍ സ്‌നേഹം പങ്കിടുകയെന്നത് അസാധ്യമായതുകൊണ്ട് അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ പ്രകടമാകുന്നു. ഇസ്‌ലാമിലെ ബഹുഭര്യാത്വം നീതിയില്‍ അധിഷ്ഠിതമായതും മനുഷ്യത്വം പ്രകടമാക്കാനുള്ള വേദിയുമാണ്.

Read More »

ബഹുഭാര്യത്വം സാമൂഹ്യമായ അനിവാര്യതയാകുമ്പോള്‍

കുടുംബ ഭദ്രതക്ക് ഏറ്റവും ചേര്‍ന്നത് ഏക ഭാര്യത്വമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എങ്കിലും ചില ഘട്ടങ്ങളില്‍ വ്യക്തിപരമായ കാരണം കൊണ്ടും മറ്റു ചില ഘട്ടങ്ങളില്‍ സാമൂഹ്യമായ കാരണങ്ങള്‍ കൊണ്ടും ബഹുഭാര്യത്വം അനിവാര്യമായി വരാറുണ്ട്.

Read More »

ഒന്നിലേറെ ഭാര്യമാരെ സ്വീകരിക്കുമ്പോള്‍

ബഹുഭാര്യത്വം സ്വീകരിക്കുമ്പോള്‍ ഭാര്യമാര്‍ക്കിടയില്‍ നീതി പൂര്‍വം വര്‍ത്തിക്കണമെന്ന് കര്‍ശന നിബന്ധന വച്ചിട്ടുണ്ട്. ഈ നിബന്ധന പാലിക്കാതെ കാമ പൂര്‍ത്തീകരണം മാത്രം ലക്ഷ്യമിട്ട് യഥേഷ്ടം വിവാഹം കഴിക്കുകയും അവരുടെ പാര്‍പ്പിടമോ മറ്റു ജീവിത പ്രശ്‌നങ്ങളോ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്.

Read More »

ത്വലാഖ് ആയുധമാകുമ്പോള്‍

ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തും വിധമാണ് ഇന്ന് മുസ്‌ലിംകള്‍ ത്വലാഖ് എന്ന അനിവാര്യ സാഹചര്യത്തില്‍ അനുവദിക്കപ്പെട്ട സൗകര്യത്തെ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെയായി ഭാര്യയെ പീഡിപ്പിക്കുന്നതിനുള്ള ആയുധമായും പുതിയ മണവാട്ടിക്കൊപ്പം കഴിയാന്‍ വേണ്ടിയും പുരുഷന്‍മാരില്‍ ചിലര്‍ ത്വലാഖിനെ ഉപയോഗിക്കുന്നു.

Read More »

എങ്ങനെയാവണം ത്വലാഖ്‌

ഭാര്യയോട് ഞാന്‍ നിന്നെ മൊഴി ചൊല്ലി, വേര്‍പിരിച്ചു, വിട്ടയച്ചു എന്നിങ്ങനെയുള്ള വ്യക്തമായ പദ പ്രയോഗങ്ങളാലോ അര്‍ഥം വ്യക്തമാകുന്ന വിധത്തിലുള്ള സൂചനാ പ്രയോഗങ്ങളിലൂടെയോ വിവാഹമോചനം ആകാവുന്നതാണ്. രേഖാമൂലം എഴുതി അറിയിക്കുകയും ചെയ്യാം. സംസാരിക്കാന്‍ കഴിയാത്തവന് ആംഗ്യത്തിലൂടെ കാര്യം വ്യക്തമാക്കാം.

Read More »

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍

Read More »

ധാര്‍മികതയുടെ വീണ്ടെടുപ്പ്‌ കുടുംബങ്ങളിലൂടെ

കായംകുളത്തിനടുത്ത്‌ വള്ളിക്കുന്നത്ത്‌ മദ്യപിച്ച്‌ ബഹളമുണ്ടാക്കല്‍ പതിവാക്കിയ മകനെ പിതാവ്‌ വെട്ടിക്കൊന്നു. പാലക്കാട്‌ പുതുശേരിയില്‍ മകനെ അമ്മ മഴു കൊണ്ട്‌ തലക്കടിച്ച്‌ കൊന്നു. പട്ടാമ്പിയില്‍ മകളെ മാനഭംഗപ്പെടുത്തിയ അച്ഛന്‍, ഭാര്യയെയും മകളെയും ചുട്ടുകൊന്നു. പിതാവിനാല്‍ ലൈംഗിക പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി ആണ്‍കുഞ്ഞിന്‌ ജന്മം നല്‌കി....!

Read More »