Home / tmaster (page 7)

tmaster

കുടുംബങ്ങളിൽ മീഡിയയുടെ സ്വാധീനം

കുടുംബജീവിതം തകര്‍ക്കാന്‍ കാരണക്കാരാകുന്നവര്‍ , ഭൗതിക ജീവിതത്തിന്റെ താളം തകര്‍ക്കുന്ന മുഫ്‌സിദ്‌ ആണെന്ന്‌ ഖുര്‍ആന്‍ (47:22) പറയുന്നു. എങ്കില്‍ ഈ കുഴപ്പക്കാരില്‍ പ്രധാന പങ്കാണ്‌ മീഡിയ നിര്‍വഹിക്കുന്നത്‌. ഭക്ഷണം, ലൈംഗികത, സാന്ത്വനം, വൃദ്ധരുടെയും കുഞ്ഞുങ്ങളുടെയും പരിചരണം എന്നിങ്ങനെ കുടുംബം നിര്‍വഹിക്കുന്ന സേവനങ്ങളും ചുമതലകളുമെല്ലാം കമ്പോളത്തെ ഏല്‌പിക്കാനാണ്‌ മീഡിയ പറയുന്നത്‌.

Read More »

ആര്‍ത്തി വിഴുങ്ങുന്ന വീടകങ്ങള്‍

ക്രമാതീതമായി വ്യാപിച്ചിരിക്കുന്ന വിപത്താണ്‌ ആര്‍ത്തി. ജീവിതരംഗങ്ങളിലും ജീവിത വിഭവങ്ങളിലും ഫണം വിടര്‍ത്തിയ ദുരന്തമായിരിക്കന്നു ഇത്‌. ആവശ്യവും (need) ആര്‍ത്തിയും (Greed) തിരിച്ചറിയുന്നിടത്തും വ്യവച്ഛേദിക്കുന്നടിത്തും ഗുരുതരമായ ആശയക്കുഴപ്പം പെരുകിയിരിക്കുന്നു.

Read More »

വീടും കുടുംബവും ഉടയുന്ന കാലം

വിവാഹ പരസ്യങ്ങളില്‍ പോലും സ്വത്തിന്റെയോ പണത്തിന്റെയോ ഓഹരിയുടെയും വിവരണമോ വാഗ്‌ദാനമോ പാടില്ലെന്നാണ്‌ നിയമം! ഇത്തരം പരസ്യം നല്‌കുന്നവരെ ആറുമാസം മുതല്‍ അഞ്ചു വര്‍ഷം വരെ കഠിനതടവിനു വിധിക്കാം. 15,000 രൂപ പിഴയടക്കം! എന്നാല്‍ വധൂവരന്മാരുടെ സാമ്പത്തികാവസ്ഥ വിവരിക്കാതെ `അനുയോജ്യത' പൂര്‍ണമാകില്ലെന്നതാണ്‌ പരസ്യങ്ങളുടെ സാരം!

Read More »

വീടും കുടുംബവും ഉണങ്ങുന്ന കാലം

പണം കൊടുക്കാതെ ഭക്ഷണം കഴിച്ച്‌, മഴ കൊള്ളാതെ കിടുന്നുറങ്ങാനുള്ള കെട്ടിടമല്ല വീട്‌. ഊഷ്‌മള ബന്ധങ്ങളുടെ ഉറവ വറ്റാത്ത ഉള്‍പ്പുളകമായി അനുഭവിക്കേണ്ട രസമാണത്‌. ബന്ധങ്ങളാണ്‌ വീടിന്റെ ഉള്ളടക്കം. നമ്മുടെ വീട്‌ നമുക്ക്‌ പ്രിയങ്കരമായിത്തീരുന്നത്‌, നമുക്ക്‌ പ്രിയമുള്ളവര്‍ അവിടെയായതിനാലാണ്‌.

Read More »

പേരന്റിംഗ്‌

ഒരു മാതൃകാ ഇസ്‌ലാമിക കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവരവരുടെ റോളുകള്‍ കൃത്യമായറിയം. പ്രവാചകന്‍(സ) പറഞ്ഞു: ``നിങ്ങളോരോരുത്തരും ഇടയന്മാരാണ്‌. നിങ്ങളുടെ കീഴിലുള്ളവരുടെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്‌.'' (ബുഖാരി, മുസ്‌ലിം)

Read More »

ചിരിക്കുക, മാന്യമായി

സാദാ ചിരിയും പുഞ്ചിരിയും പൊട്ടിച്ചിരിയുമുണ്ട്. അവയില്‍ തന്നെ അസ്സല്‍ ചിരിയും കള്ളച്ചിരിയും പരിഹാസച്ചിരിയുമുണ്ട്. അതുകൊണ്ടുതന്നെ ഒരാളുടെ മനോഭാവത്തെ അളക്കുവാനുള്ള മാനദണ്ഡമാണ് ചിരി.

Read More »

‘സുരക്ഷിത കാല’ രതി

ആര്‍ത്തവ ചക്രം കണക്കാക്കി ഗര്‍ഭ ധാരണ സാധ്യതയില്ലാത്ത കാലത്ത് മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതാണ് സുരക്ഷിത കാല രതി. 28 ദിവസമുള്ള ഒരു ആര്‍ത്തവ ചക്രത്തില്‍ അണ്ഡോല്‍പാദനം നടക്കുക 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായിരിക്കും. സാധാരണ പുരുഷ ബീജം മൂന്നു ദിവസം (72 മണിക്കൂര്‍) വരെ ഉത്പാദനക്ഷമമായി നിലനില്‍ക്കുന്നു. അഥവാ ബീജങ്ങളുടെ ഉല്‍പാദന ക്ഷമത

Read More »

ആദ്യഗര്‍ഭം എപ്പോള്‍ ?

യുവാവും യുവതിയുമെന്ന രണ്ടു വ്യക്തികള്‍ ദമ്പതികളെന്ന ഒറ്റ സ്വത്വത്തിലേക്കുള്ള മാറ്റത്തിന് അല്‍പകാലം എടുക്കുമെന്നത് സ്വാഭാവികം. എങ്കിലും അതിനു ശേഷം കടന്നു വന്നേക്കാവുന്ന ശൂന്യതയെ ആഘോഷമാക്കാനും 'കുടുംബ'ത്തിന്റെ സൃഷ്ടിക്കും ഒരു കുഞ്ഞിന്റെ കടന്നു വരവ് എത്രമാത്രം പ്രധാനമാണെന്ന് അതില്ലാത്ത ഏതെങ്കിലും ഒരു കുടുംബത്തിന്റെ മാത്രം ഉദാഹരണമെടുത്താല്‍ മനസ്സിലാകും.

Read More »

അനുഗ്രഹമായി സന്താനങ്ങള്‍

വിവാഹത്തിന്റെ പ്രധാനപ്പെട്ട ധര്‍മവും കാരണവുമായാണ് സന്താനോല്‍പാദനത്തെ ഇസ്‌ലാം കാണുന്നത്. ''നിങ്ങള്‍ ധാരാളം പ്രസവിക്കുന്നവരും നന്നായി സ്‌നേഹിക്കുന്നവരുമായ സ്ത്രീകളെ വിവാഹം ചെയ്യുക'' (അഹ്മദ്) എന്ന നബിവചനം ചൂണ്ടിക്കാട്ടുന്നത് സന്താനോല്‍പാദനം പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമെന്നാണ്.

Read More »

ഇണ ചേരലിലും പുണ്യമുണ്ട്.

വിവേകവും വിവേചന ശേഷിയുമുള്ള മനുഷ്യന്‍ ജന്തു ജാലങ്ങളെ പോലെ ഇണ ചേരണമെന്നു തോന്നുമ്പോള്‍ പ്രകടിപ്പിക്കുന്ന മൃഗീയ തൃഷ്ണയല്ല മനുഷ്യരിലെ ലൈംഗികതയെന്നും അത് അംഗീകൃതവും നീതി യുക്തവും വിവേചന പരമായും ക്രമപ്പെടുത്തിയ ഉദാത്തമായ ഒരു ചോദനയാണെന്നും ഇസ്‌ലാം വിലയിരുത്തുന്നു.

Read More »

സെക്‌സ് ഇസ്‌ലാമില്‍

ലൈംഗിക വികാരത്തെ നൈസര്‍ഗ്ഗികവും സഹജവുമായ ഒരു ചോദനയായി ഇസ്ലാം അംഗീകരിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും പരസ്പര പൂരകങ്ങളായി പാരസ്പര്യ(സൗജിയ്യത്ത്)ത്തോടയാണ് പ്രപഞ്ച നാഥന്‍ സംവിധാനിച്ചിരിക്കുന്നത്.

Read More »

മഹ്‌റിലൊളിപ്പിച്ച് സ്ത്രീധനക്കടത്ത്‌

മഹ്‌റ് എന്നത് സ്ത്രീധനത്തിന്റെ തോത് നിശ്ചയിക്കുന്നതിനുള്ള രഹസ്യ മാര്‍ഗമായിട്ടാണ് മലയാളികള്‍ക്കിടയില്‍ ഒരു വിഭാഗത്തിനിടയില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. ഒന്നിനു പത്ത് എന്ന തോതില്‍ അഞ്ചു പവന്‍ മഹ്‌റ് നല്‍കിയാല്‍ അമ്പതു പവന്‍ സ്ത്രീധനം കൊടുത്തേ കഴിയൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

Read More »