Home / tmaster (page 10)

tmaster

ഇദ്ദ: ജീവിത രീതിയിലോ വസ്ത്ര ധാരണയിലോ പ്രത്യേക മാറ്റങ്ങളെന്തെങ്കിലും അവള്‍ വരുത്തേണ്ടതുണ്ടോ?

ഇരുട്ടറ, ഏകാന്തത, മൗനവ്രതം, രുചികരമായ ഭക്ഷണം ത്യജിക്കല്‍ എന്നിവ മറ്റവസരങ്ങളിലെന്നപോലെ ഈ അവസരത്തിലും തെറ്റാണ്. ഭര്‍ത്താവ് മരിച്ചവള്‍ ചെറിയ കുട്ടിയാണെങ്കിലും ഇദ്ദ: ബാധകമാണ്.

Read More »

ഭര്‍ത്താവ് മരിച്ച ഭാര്യ ഇദ്ദ: ആചരിക്കുന്നതിന്റെ മതവിധി?

ഭര്‍ത്താവ് മരിച്ച ഏതൊരു സ്ത്രീയും നാല് മാസവും പത്ത് ദിവസവും ഇദ്ദ: ആചരിക്കണമെന്ന് നേരത്തെ പറഞ്ഞു (ചോദ്യം: 23ല്‍) വിശുദ്ധ ഖുര്‍ആന്റെ 2:24 ല്‍ അത് കാണാം. ഇത് നിര്‍ബന്ധമാണ്. ആ കാലയളവ് 40 ദിവസവും 60 ദിവസവുമൊക്കെയായി ചുരുക്കുന്നതും നിശ്ചിത അവധിയെക്കാള്‍ കൂട്ടുന്നതും ഖുര്‍ആനിന്റെ കല്‍പ്പനക്ക് വിരുദ്ധമാണ്.

Read More »

നാല് മാസം കഴിഞ്ഞാല്‍ അത് തനിയെ ത്വലാഖ് ആകുമോ?

ഇല്ല. ഇതുമായി ബന്ധപ്പെട്ട് പറഞ്ഞ ഖുര്‍ആന്‍ വചനം 2:226,227. അവര്‍ ശപഥത്തില്‍ നിന്ന് മടങ്ങുന്നുവെങ്കില്‍ അല്ലാഹു പൊറുത്ത് കൊടുക്കുന്നവനാണ് എന്ന് പറഞ്ഞ ശേഷം ഖുര്‍ആന്‍ പറഞ്ഞു: ഇനി …

Read More »

നാല് മാസം തികഞ്ഞിട്ടും ബന്ധം പുനരാരംഭിക്കുന്നില്ലെങ്കില്‍?

ത്വലാഖ് ചൊല്ലണം. അഥവാ അതിനു വിസമ്മതിക്കുന്ന പക്ഷം ത്വലാഖ് ചൊല്ലിപ്പിക്കണം. എങ്കിലും അത് മടക്കിയെടുക്കാന്‍ അനുവാദമുള്ള ത്വലാഖായിട്ടാണ് മാലിക്, ശാഫിഈ (റ) കണക്കാക്കിയിരിക്കുന്നത്. (ഫികുഹുസ്സുന്ന 2:522) സത്യം …

Read More »

ഈലാഅ് എന്നാലെന്താണ്? അതിന്റെ നടപടിക്രമങ്ങള്‍ എങ്ങിനെയെല്ലാമാണ്?

ഭാര്യയെ സംയോഗം ചെയ്യുകയില്ലെന്ന് ശപഥം ചെയ്യുക. ഇതിന് സാങ്കേതികമായി പറയുന്ന പേരാണ് ഈലാഅ്. (സുബുലുസ്സലാം, 3:274).

Read More »

ലിആന്‍ കാരണം പിരിച്ചയക്കപ്പെട്ടാല്‍ മഹ്‌റ് തിരിച്ച് വാങ്ങാമോ?

രണ്ട് പേരും ബുദ്ധിയുള്ളവരും പ്രായപൂര്‍ത്തി എത്തിയവരും ലിആന്‍ നടത്തുന്നതില്‍ ഇടപെടാന്‍ ഒരു വിധികര്‍ത്താവ് സന്നിഹിതനാവുകയും ചെയ്ത് കൊണ്ട് പിരിച്ചയക്കപ്പെട്ടാല്‍ സാധാരണ വിവാഹ മോചനത്തിലുണ്ടാകുന്ന സാമ്പത്തികമായ യാതൊരു അവകാശവും അവശേഷിക്കുകയില്ല.

Read More »

ഭാര്യ ഭര്‍ത്താവിന്റെ പേരില്‍ വ്യഭിചാരാരോപണം നടത്തിയാലോ?

ഭാര്യ ഭര്‍ത്താവിന്റെ പേരില്‍ വ്യഭിചാരാരോപണം കൊണ്ടുവന്നാല്‍ നാല് സാക്ഷികള്‍ മുഖേന തെളിഞ്ഞാല്‍ അതിന്റെ ശിക്ഷ അയാള്‍ക്കും, തെളിയിക്കപ്പെട്ടില്ലെങ്കില്‍ ആരോപണത്തിന്റെ ശിക്ഷ അവള്‍ക്കും ലഭിക്കുന്നതാണ്. അഥവാ അവന്റെ വ്യഭിചാരം …

Read More »

ദമ്പതികള്‍ ലിആന്‍ (ശാപവാക്യം) ചെയ്യാന്‍ കൂട്ടാക്കിയില്ലെങ്കിലോ?

ലിആന്‍ ചെയ്യാന്‍ കൂട്ടാക്കാതിരിക്കുന്നത് ഭര്‍ത്താവാണെങ്കില്‍ വ്യഭിചാരാരോപണം നടത്തിയതിനുള്ള 80 ചാട്ടവാര്‍ അടിക്ക് അയാള്‍ വിധേയനാക്കപ്പെടുന്നതാണ്. (അല്‍ ഉമ്മ് : 2:241, ബാബുന്‍ ഫിശ്ശഹാദതി ഫില്ലിആന്‍)

Read More »

ദമ്പതികള്‍ പരസ്പരം വ്യഭിചാരാരോപണം ഉന്നയിച്ചാല്‍ പരിഹാരമെന്ത്?

ദമ്പതികളുടെ ശാപ വാക്യത്തോട് കൂടിത്തന്നെ വ്യഭിചാരാരോപണത്തിന്റെ മറ്റു നിയമ നടപടികളില്‍ നിന്നവര്‍ രണ്ടു പേരും മുക്തമാക്കപ്പെടുമെങ്കിലും അവര്‍ തമ്മിലുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിച്ചു കഴിഞ്ഞു എന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇനി ഒരിക്കലും അവര്‍ ഒന്നിക്കാന്‍ പാടില്ല (ഫിക്ഹുസ്സുന്ന 421).

Read More »

ളിഹാര്‍ നടത്തിയതിനാല്‍ വേര്‍പെട്ട് പോയ ഭാര്യാ-ഭര്‍തൃ ബന്ധം പുന:സ്ഥാപിക്കാന്‍ ഒരു വഴിയും ഇല്ലെന്നാണോ?

ഉണ്ട് , ഭാര്യമാരെ ളിഹാര്‍ ചെയ്യുകയും പിന്നീട് പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍ക്ക് പരസ്പരം സ്പര്‍ശിക്കുന്നതിന്റെ മുമ്പായി ഒരു അടിമയെ സ്വതന്ത്രമാക്കുക….അതിനു സാധ്യമാകാത്ത പക്ഷം തുടര്‍ച്ചയായ രണ്ട് …

Read More »

ളിഹാര്‍ എന്നത് കൊണ്ടുള്ള ഉദ്ദേശ്യമെന്ത് ?

ഖുര്‍ആന്‍ പറഞ്ഞു: നിങ്ങളില്‍ നിന്ന് തങ്ങളുടെ സ്ത്രീകളോട് ളിഹാറ് ചെയ്യുന്നവര്‍ അവര്‍ അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകളല്ലാതെ അല്ല. നിശ്ചയമായും ആക്ഷേപകരമായ ഒരു വാക്കും കളവും തന്നെയാണ് അവര്‍ പറയുന്നത്, അള്ളാഹു വളരെ മാപ്പ് നല്‍കുന്നവനും പൊറുക്കുന്നവനും തന്നെ. (58.2).

Read More »

എത്ര കാലത്തെ വേര്‍പ്പാടുണ്ടായാലാണ് ഭാര്യക്ക് ഭര്‍ത്താവില്‍ നിന്നും മോചനം ആവശ്യപ്പെടാന്‍ അവകാശമുണ്ടാവുക?

ഭര്‍ത്താവിന്റെ അഭാവം തുടര്‍ച്ചയായി ആറ് മാസത്തിലധികം സഹിക്കാന്‍ ഒരു ഭാര്യക്കും സാധിക്കുകയില്ലെന്ന് കണക്ക് കൂട്ടിയവരായിരുന്നു ഉമര്‍ , ഹഫ്‌സ (റ) പോലുള്ളവര്‍ . അത് കൊണ്ട് ഭര്‍ത്താവില്‍ നിന്ന് ഭാര്യക്ക് ത്വലാഖ് ആവശ്യപ്പെടാന്‍ ആറ് മാസത്തെ തുടര്‍ച്ചയായ വേര്‍പാടുണ്ടായിരിക്കണം.

Read More »