വിവാഹ പ്രായമായിട്ടും നീട്ടിക്കൊണ്ടു പോകുന്ന ചെറുപ്പക്കാരെ കണ്ടിട്ടില്ലേ. മനസില്‍ കരുതിയതു പോലെയുള്ള സാമ്പത്തിക സ്ഥിതിയിലെത്തട്ടെ, മെച്ചപ്പെട്ട ജോലി കിട്ടട്ടെ, തുടങ്ങിയ കച്ചവടം ഒന്നു പച്ച പിടിക്കട്ടെ, തുടങ്ങി ഓരോ കാരണങ്ങള്‍ പറയും.
എല്ലാ തിരയും അടങ്ങിയിട്ട് തോണിയിറക്കാന്‍ കാത്തിരുന്നാല്‍ ഇവരൊക്കെ എന്നു പെണ്ണുകെട്ടും? ജീവിതത്തിലേക്ക് ഒരു പെണ്ണു കയറി വരുന്നതോടെ ഇപ്പോള്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ‘അടിപൊളി’ ജീവിതവും ഇല്ലാതാവും എന്ന പേടിയാണ് യുവാക്കളെ വിവാഹം നീട്ടിവെക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം.
എന്നാല്‍ ജീവിതത്തിലെ സന്തോഷങ്ങളും സന്താപങ്ങളുമുള്‍പ്പെടെ എല്ലാം പങ്കുവെക്കാന്‍ ഒരാള്‍ കടന്നുവരുന്നതോടെ വ്യക്തിജീവിതത്തില്‍ കൈവരുന്ന സമാധാനം എത്ര മാത്രമെന്ന് അനുഭവിച്ചവര്‍ക്കറിയാം. വിവാഹത്തിനു മുമ്പു തോന്നുന്ന പോലെ കേവലം ലൈംഗിക സംതൃപ്തി പ്രദാനം ചെയ്യുന്ന ബന്ധം മാത്രമല്ല അത്, ശരീരത്തിനും മനസ്സിനും സംതൃപ്തി പകരുന്നൊരു പങ്കാളിയെയാണ് അത് നമുക്ക് നല്‍കുന്നത്. അതുകൊണ്ടു തന്നെ ജീവിത പങ്കാളിയുടെ തെരഞ്ഞെടുപ്പും തെരഞ്ഞെടുക്കുന്ന സമയവും നിര്‍ണായകവുമാണ്.