Home / വിവാഹം / പ്രണയവിവാഹം ഇസ്ലാമില്‍

പ്രണയവിവാഹം ഇസ്ലാമില്‍

love-20വിവാഹിതരാകുന്നതിനു മുമ്പ് ആണും പെണ്ണും പരസ്പരം കാണുകയും സ്വഭാവങ്ങള്‍ അറിയുകയും അന്യോന്യം തൃപ്തരാവുകയും ചെയ്യുകയെന്നത് മതം അനുവദിച്ചതാണ്. തന്റെ മനസ്സിനിണങ്ങിയ ഒരുവളെ കണ്ടെത്തുകയും അവളെ വിവാഹം ചെയ്യണമെന്ന്  ആഗ്രഹിക്കുകയും ചെയ്യുന്നതില്‍ മത വിരുദ്ധമായി ഒന്നുമില്ല.

എന്നാല്‍ പ്രതിശ്രുത വധുവിനൊപ്പം യാത്ര ചെയ്യുകയോ അവര്‍ മാത്രമായി ഒന്നിച്ചു കൂടുകയോ വിവാഹത്തിനു മുമ്പ് ഒന്നിച്ചു ജീവിക്കുകയോ ചെയ്യുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. അത്തരം സമ്പര്‍ക്കങ്ങളാണ് ഇന്ന് അമിതമായ പ്രേമ പ്രകടനങ്ങളിലും മതവിരുദ്ധ പ്രവര്‍ത്തനങ്ങളിലും കലാശിക്കുന്നത്. വിവാഹത്തിനു മുമ്പ് ലൈംഗിക വേഴ്ചകളിലേര്‍പ്പെടുകയും പരസ്പരം പൊരുത്തപ്പെട്ടുപോകുമെന്ന് ഉറപ്പുവരുത്തി വിവാഹം നടത്തുകയും ചെയ്യുന്ന പാശ്ചാത്യ സമ്പ്രദായം ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. രക്ഷിതാക്കളാരുമറിയാതെ കാമുകീകാമുകന്‍മാര്‍ വിവാഹിതരാകുന്നതും മതത്തിന്റെ പിന്‍ബലമില്ലാത്ത സമ്പ്രദായമാണ്.

ചുരുക്കത്തില്‍ ഒരു സ്ത്രീയെ ഇഷ്ടപ്പെട്ട് വിവാഹം ചെയ്യുന്നത് മതത്തിനെതിരല്ല, ആധുനിക ലോകത്തെ പ്രേമ നാട്യങ്ങളും വിവാഹത്തിനു മുമ്പുള്ള കൂടിച്ചേരലുകളും യാത്രകളും മതവിരുദ്ധമാണ് .

Check Also

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.