Home / വിവാഹം / വിവാഹം മധുരപ്പതിനാറിലോ?

വിവാഹം മധുരപ്പതിനാറിലോ?

age16ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ സാധാരണ ഗതിയില്‍ പന്ത്രണ്ട് വയസ്സാവുമ്പോഴേക്ക് പെണ്‍കുട്ടികള്‍ ഋതുമതികളാകാറുണ്ട്. നന്നെ ചെറുപ്പത്തിലേ കുട്ടികള്‍ ലൈംഗിക താല്‍പര്യങ്ങള്‍ പ്രകടിപ്പിക്കുന്നുമുണ്ട്. പുരുഷന്‍മാരിലും സ്ഥിതി ഇതു തന്നെ. എന്നാല്‍ അവര്‍ കളിച്ചും പഠിച്ചും കുട്ടിക്കാലം കഴിക്കട്ടെ. ദാമ്പത്യ ജീവിതത്തിന്റെ പാവനതയെക്കുറിച്ചും ഔന്നത്യത്തെക്കുറിച്ചും ബോധ്യം വന്നതിനു ശേഷം, ലൈംഗികമായും അല്ലാതെയും ശാരീരിക വളര്‍ച്ച പ്രാപിച്ച ശേഷവും പക്വത വന്നവര്‍ വിവാഹം കഴിക്കട്ടെ.

വൈദ്യ ശാസ്ത്രം ആദ്യ പ്രസവത്തിന് ഏറ്റവും പറ്റിയ പ്രായമെന്ന് പറയുന്നത് 17നും 23നും ഇടയിലാണെന്ന് പറയുന്നു. 27 കഴിഞ്ഞാല്‍ ആദ്യ പ്രസവം സ്ത്രീകള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും. എന്തായാലും സ്ത്രീകളുടെ വിവാഹ പ്രായം 24ല്‍ ഏറെ ദീര്‍ഘിപ്പിക്കുന്നത് ഉചിതമല്ല.

പുരുഷന്‍മാരില്‍ സാമ്പത്തിക സൗകര്യം ഉണ്ടാവുന്നത് വരെ വിവാഹം നീട്ടിക്കൊണ്ടു പോകുന്നവര്‍ ഏറെയാണ്. എന്നാല്‍ അവര്‍ക്ക് ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കാതെ പോകാറുണ്ട്. വിവാഹ ജീവിതത്തിന്റെ പ്രാധാന്യമുള്‍ക്കൊണ്ട, സാമ്പത്തിക ശേഷിയുള്ള യുവാക്കള്‍ കഴിയുന്നതും 21നും ശേഷം 27 വയസ്സിനു മുമ്പായി വിവാഹം കഴിക്കുകയാണ് ഉത്തമം. ശരീരത്തിനും മനസ്സിനും ഒരു ഇണയുടെ ആവശ്യം പരമാവധിയുള്ള ഒരു ഘട്ടം കൂടിയാണിത്.

സ്ത്രീ പുരുഷന്‍മാരുടെ പ്രായപൂര്‍ത്തീകരണത്തിലുണ്ടാകുന്ന വ്യത്യാസം അനുസരിച്ച് സ്ത്രീക്ക് പുരുഷനെക്കാള്‍ അല്‍പം പ്രായക്കുറവുള്ളതാണ് നല്ലത്. സാധാരണ ഗതിയില്‍ ഈ വ്യത്യാസം നിര്‍ദേശികകപ്പെടുന്നത് നാലു മുതല്‍ പത്തു വയസ്സു വരെയാണ്. ലൈംഗിക സംതൃപ്തി പ്രായത്തെ മാത്രം ആശ്രയിച്ചു ലഭിക്കുന്നതല്ല, അതില്‍ സ്‌നേഹത്തിനും കാരുണ്യത്തിനും കാര്യമായ പങ്കുണ്ട്. ഇതിന്റെ അഭാവത്തില്‍ ഏതു പ്രായത്തിലുള്ളവര്‍ വിവാഹം ചെയ്താലും ലൈംഗിക സംതൃപ്തി നേടിക്കൊള്ളണമെന്നില്ല.

Check Also

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.