Home / വിവാഹം / ഫേസ് ബുക്ക്‌ കാലത്തെ വിവാഹം

ഫേസ് ബുക്ക്‌ കാലത്തെ വിവാഹം

ff_facebook.logoസൗഹൃദങ്ങളെ വീടിനു പുറത്ത്, സ്വീകരണ മുറി വരെ ഒക്കെ സ്വീകരിച്ചിരുത്തിയിരുന്ന നാം അവയെ ഒരിക്കലും കിടപ്പുമുറിയിലേക്കെത്തിച്ചിരുന്നില്ല. ക്രിയാത്മക കൂട്ടായ്മകള്‍ക്കപ്പുറം നേരം കൊല്ലി സൗഹൃദങ്ങള്‍ ജീവിതത്തിന്റെ ഗതിവിഗതികളില്‍ വിക്രിയ കാട്ടിത്തുടങ്ങിയപ്പോള്‍ അപ്രഖ്യാപിത അതിരുകള്‍ ലംഘിച്ച് സൗഹൃദ നാട്യങ്ങള്‍ കിടപ്പുമുറിയിലേക്കും പുതപ്പിനുള്ളിലേക്കും വിരല്‍ത്തുമ്പുകള്‍ പിടിച്ചു കടന്നു വന്നു കൊണ്ടിരിക്കുന്നു.

ആത്മാവു തൊടുന്ന പുതിയ സൗഹൃദത്തിന്റെ എല്ലാമെല്ലാം പങ്കുവെക്കാവുന്ന ഒരു ഇണയെ, പങ്കാളിയെ സ്വന്തമാക്കാന്‍ മതവും വിവിധ സംസ്‌കാരങ്ങളും നിര്‍ദേശിക്കുന്ന ഉദാത്ത മാര്‍ഗമാണ് വിവാഹം.. ലൈംഗിക ദാഹ ശമനത്തിനപ്പുറത്ത് മറ്റെന്തോ സംതൃപ്തി മനുഷ്യന്‍ ആഗ്രഹിക്കുന്നു. സംതൃപ്തിയും സമാധാനവും തരുന്ന ഇണയുമായുള്ള ആജീവനാന്ത ഉടമ്പടിയാണ് വിവാഹം. വൈകാരിക സാഫല്യത്തോടൊപ്പം തന്നെ വര്‍ണനാതീതമായ സംതൃപ്തിയും ആശ്വാസവും ദമ്പതിമാര്‍ കണ്ടെത്തുന്നു.

വിവാഹപ്രായമായാല്‍ വിവാഹിതനായി ജീവിക്കുക. അതിനു സാധിക്കുന്നവര്‍ അതിനോട് വിമുഖത കാണിക്കാനോ അതിലേര്‍പ്പെടാതിരിക്കാനോ പാടില്ല. കാരണം അതാണ് തന്റെ പ്രകൃതിക്ക് അനുയോജ്യമായത്. മനഃസമാധാനവും ശാന്തിയും സുഖവും ക്ഷേമവും ജീവിതപരിശുദ്ധിയും കാരുണ്യ ലബ്ധിയും അതിലൂടെ മാത്രമേ കരഗതമാകൂ.

”ദമ്പതിമാരായി ഒരു ദിനം കഴിയുന്നതാണ് ആരാധനയില്‍ മാത്രം മുഴുകി ഒരു വര്‍ഷം കഴിയുന്നതിനെക്കാള്‍ ഉത്തമം.”-ഇബ്‌നു അബ്ബാസ് (റ).
വിവാഹം എന്തിന് എന്ന ചോദ്യത്തിന് പ്രസക്തമായ മറുപടി നല്‍കുന്നു ഈ ഖുര്‍ആന്‍ വചനം: ” നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനാല്‍ നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്.(30:21).

Check Also

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.