Home / നീതിന്യായം (page 2)

നീതിന്യായം

ഗര്‍ഭം അലസിപ്പിക്കല്‍ ,കുട്ടികളെ ഉപേക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങള്‍

ഗര്‍ഭം അലസിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി സ്ത്രീയുടെ മരണം സംഭവിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തി ചെയ്യുന്ന ഏതൊരാളും പത്തുവര്‍ഷം വരെയാകാവുന്ന വെറുംതടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടുന്നവയാണ് .

Read More »

വിവാഹ സംബന്ധമായ കുറ്റകൃത്യങ്ങള്‍

ഒരു സ്ത്രീയോട് ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ക്രൂരതയോടെ പെരുമാറുന്നത് ശിക്ഷാര്‍ഹമാണ് . ആത്മഹത്യയിലേക്ക് നയിക്കാവുന്ന തരത്തില്‍ നടത്തുന്ന പീഢനവും നിയമ വിരുദ്ധമായി പണമോ സ്വത്തുവകയോ ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന ഉപദ്രവവും ക്രൂരതയായി കണക്കാക്കപ്പെടും. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഇത്തരം കുറ്റകൃത്യത്തിന് കേസെടുക്കാം.

Read More »

മുസ്ലീം സ്ത്രീ (വിവാഹമോചന സംരക്ഷണാവകാശം)നിയമം

പാര്‍ലമെന്റു പാസ്സാക്കിയ ഈ നിയമം ത്വലാക്ക് കൊണ്ട് വിഷമങ്ങള്‍ അനുഭവിക്കുന്ന മുസ്ലീം സ്ത്രീയ്ക്ക് വലിയൊരനുഗ്രഹമാണ്. വിവാഹസമയത്തോ അതിനോടനുബന്ധിച്ചോ അതിനു ശേഷമോ ലഭിച്ച വസ്തു വകകള്‍ , ഇദ്ദാ കാലയളവിലേക്കുള്ള ചെലവുകള്‍ ഭാവി സംരക്ഷണത്തിലേക്കായി മൊത്തമായ തുക ,ബാക്കി കിട്ടാനുള്ള മഹര്‍ എന്നിവയാണ് പ്രസ്തുത നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരം വിവാഹ മോചിതയായ മുസ്ലീം സ്ത്രീക്ക് മുന്‍ഭര്‍ത്താവില്‍ നിന്നും ലഭിക്കുവാനുള്ള ആനുകൂല്യങ്ങള്‍ .

Read More »

മുസ്ലീം ജീവനാംശ നിയമം

പ്രായ പൂര്‍ത്തിയെത്തിയ ദാമ്പത്യ ബന്ധത്തിലെ നിബന്ധനകള്‍ പാലിക്കുന്ന അനുസരണക്കേടോ കാപട്യമോ ഇല്ലാത്ത ഒരു മുസ്ലീം ഭാര്യക്ക് ഭര്‍ത്താവ് എത്രതന്നെ നിരാലംബനാണെങ്കിലും സംരക്ഷണവും ചെലവും നല്‍കേണ്ടത് നിയമപരമായ കടമയാണ്.

Read More »

മുസ്ലിം സ്ത്രീകൾക്ക് വിവാഹ മോചനം ആവശ്യപ്പെടാവുന്ന കാരണങ്ങൾ

ഗര്‍ഭാവസ്ഥയിലാണ് തലാക്ക് ചൊല്ലിയതെങ്കില്‍ കുട്ടിയുടെ ജനനം മുതല്‍ രണ്ട് വര്‍ഷക്കാലം സംരക്ഷണചെലവ് നല്‍കണം മഹറിന്‍റെ ഓഹരി നല്‍കുവാനുണ്ടെങ്കില്‍ അവ നല്‍കണം. വിവാഹ സമയവും അതിന്‌ ശേഷവും അവര്‍ക്ക് ലഭിച്ചിട്ടുള്ള മറ്റ് സ്വത്തുക്കള്‍ക്കും സമ്മാനങ്ങള്‍ക്കും അര്‍ഹതയുണ്ട്

Read More »

മുസ്ലിം വിവാഹവും നിബന്ധനകളും

വിവാഹം കഴിക്കുവാനുള്ള പ്രാപ്തി, വാദ്ഗാനവും- സ്വീകരിക്കലും,മഹര്‍ എന്നിവയാണ് നിയമ സാധുതയുള്ള മുസ്ലീം വിവാഹത്തിന് നിര്‍ബ്ബന്ധമായ ഘടകങ്ങള്‍ . വിവാഹ ബന്ധത്തിലേര്‍പ്പെടാന്‍ സ്വതന്ത്രമായ സമ്മതം നല്‍കല്‍ നിര്‍ബ്ബന്ധമാണ്. അതു നല്‍കാന്‍ കഴിയാത്ത വിധം ചിത്ത ഭ്രമമോ മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്ക് വിവാഹ കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ല.

Read More »

ഭര്‍ത്താവിന്റെ വീട്ടിലെ താമസം ഭാര്യയുടെ അവകാശമല്ല: കോടതി

ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യയ്ക്ക് അവകാശമുണ്ടെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലെ താമസത്തിന് അവകാശമില്ലെന്ന് കോടതി. ഭര്‍ത്താവിന് അവകാശമില്ലാത്ത ഭര്‍ത്താവിന്റെ അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ അവകാശമുന്നയിച്ച് യുവതി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ദല്‍ഹി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »

അസമയത്തെ ഭാര്യയുടെ ഫോണ്‍ സല്ലാപം വിവാഹമോചനത്തിന് മതിയായ കാരണമെന്ന് ഹൈക്കോടതി

ഭര്‍ത്താവ് സ്ഥലത്തില്ലാതിരിക്കെ ഭാര്യ പാതിരാത്രിയില്‍ അന്യപുരുഷന്‍മാരെ വിളിച്ച് ഫോണില്‍ സല്ലപിക്കുന്നത് വിവാഹമോചനം അനുവദിക്കാന്‍ മതിയായ കാരണമാണെന്ന് ഹൈക്കോടതി.

Read More »

വിവാഹമോചന നിയമപ്രകാരം കുഞ്ഞിനും ജീവനാംശം നല്‍കണം: ഹൈക്കോടതി

വിവാഹമോചന നിയമപ്രകാരം കുഞ്ഞിനും ജീവനാംശം നല്‍കണമെന്ന് ഹൈക്കോടതി. ക്രിസ്ത്യാനികള്‍ക്ക് ബാധകമായ ഇന്ത്യന്‍ വിവാഹമോചന നിയമപ്രകാരം ഭാര്യക്കും അവരെ ആശ്രയിച്ചുകഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Read More »