Home / വിവാഹം / ആചാരം-അനാചാരം / മെഹന്തി, മൈലാഞ്ചിക്കല്യാണം

മെഹന്തി, മൈലാഞ്ചിക്കല്യാണം

Islamic-Weddingവിവാഹത്തിന് തലേന്നോ അല്ലെങ്കില്‍ രണ്ടു മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പോ വധുവിന്റെ വീട്ടില്‍ നടക്കുന്ന ‘ആഘോഷ’മാണിത്. ഉത്തരേന്ത്യന്‍ കല്യാണ മാമാങ്കങ്ങളില്‍ ആടിപ്പാടാനുള്ള ആഘോഷത്തിന്റെ കേരള പതിപ്പ്. വധു ആഭരണ വിഭൂഷിതയായി കയ്യില്‍ വെറ്റില വെച്ച് പന്തലില്‍ ഇരിക്കും. അടുത്തൊരു തളികയില്‍ മൈലാഞ്ചി അരച്ചത് വയ്ക്കും. അടുത്ത ബന്ധുക്കളുടെ ഊഴമാണ് ആദ്യം. മൈലാഞ്ചി തൊട്ട് വധുവിന്റെ കയ്യിലെ വെറ്റിലയില്‍ തേയ്ക്കും. പിന്നെ തൊട്ടടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ കയ്യിലെ തളികയില്‍ പണം നിക്ഷേപിക്കും. വൃത്തിയായി മൈലാഞ്ചി വേറെ ഇട്ടതുകൊണ്ടോ ഇടാനുള്ളതുകൊണ്ടോ ആണ് പെണ്‍കുട്ടിയുടെ കൈയില്‍ വെറ്റില വയ്ക്കുന്നത്.
സമ്പന്നരുടെ വീട്ടില്‍ , രാവിനെ പകലാക്കുന്ന ഗാന മേളകളും ഒപ്പനകളും ദഫ്മുട്ടുകളുമൊക്കെയായി കല്യാണരാവുകള്‍ ആഘോഷ മയമാക്കുന്ന രീതി ഇപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ട്. മലയാളികളുടെ സ്വന്തം ബാബുക്ക എന്ന ബാബുരാജ് കോഴിക്കോട്ടെ ഇത്തരം കല്യാണ വേദികളിലെ സ്ഥിരം പാട്ടുകാരിലൊരാളായിരുന്നു. മൈലാഞ്ചിക്ക് കൊഴുപ്പു കൂട്ടാന്‍ വരന്റെ ആള്‍ക്കാരെ കൂടി ക്ഷണിക്കുന്ന പതിവുണ്ട്, ചിലയിടങ്ങളില്‍ . ഇത്തരം വേദികളില്‍ വരന്റെ ചെരുപ്പെടുത്തു വച്ചും മറ്റും പെണ്‍കുട്ടികള്‍ പണം ചോദിക്കുന്നൊരു പരിപാടിയുണ്ട്. ചോദിക്കുന്ന പണം കൊടുത്താലേ വരന് ചെരുപ്പു തിരിച്ചു കിട്ടൂ.
‘പെണ്ണിനും ചെക്കനും മധുരം കൊടുക്കല്‍ ‘ എന്ന പേരില്‍ ബന്ധുക്കളുടെ സ്‌നേഹ പ്രകടനവും ചില പ്രദേശങ്ങളില്‍ മൈലാഞ്ചിക്കല്യാണത്തോടനുബന്ധിച്ച് നടക്കും. അല്ലെങ്കില്‍ വിവാഹ ശേഷം വരന്റെ വീട്ടില്‍ വച്ചും ഈ ചടങ്ങ് നടത്താറുണ്ട്.

Check Also

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.