Home / വിവാഹം / ആചാരം-അനാചാരം

ആചാരം-അനാചാരം

നിശ്ചയമില്ലാത്ത നിശ്ചയങ്ങള്‍

തെക്കൻ ജില്ലകളിൽ വിവാഹ നിശ്ചയത്തിനു വളരെ വലിയ സാമ്പത്തിക - സാമുഹിക പ്രാധാന്യം കൈവന്നിട്ടുണ്ട്. പലപ്പോഴും അനിസ്ലാമികമായ സ്ത്രീധനത്തിനു പുറമേ "പോക്കറ്റ്-മണി" എന്ന പേരിൽ മറ്റൊരു വലിയ തുകയും ഒപ്പം ഒരു സമ്മാനവും (കമ്പനി വാച്ചോ അല്ലെങ്കിൽ ഗോൾഡ്‌ കോയിൻ) പൊതു ജന ശ്രദ്ധയിൽ ചെറുക്കന് കൈമാറുന്ന ചടങ്ങും നടക്കുന്നതും നിശ്ചയത്തിനു തന്നെ.

Read More »

അല്ല സുഹൃത്തേ, താങ്കൾക്ക് വിവാഹം കഴിക്കാൻ എന്താണ് തടസ്സം ?

ഇന്ന് അവിവാഹിതരായി കഴിയുന്ന യുവാക്കളെയും യുവതികളെയും നമ്മള്‍ കാണുന്നു. മുപ്പത് വയസ്സ് കഴിഞ്ഞ പുരുഷന്‍മാരും സ്ത്രീകളുമുണ്ട്. പക്ഷെ എന്തുകൊണ്ട് അവര്‍ക്കിടയില്‍ വിവാഹം നടക്കുന്നില്ല! എന്താണ് അവരുടെ പ്രശ്‌നം! പ്രശ്‌നം നമ്മള്‍ ഉണ്ടാക്കിയതാണ്. ഇതിന്റെ കാരണം തേടുമ്പോള്‍ ജനങ്ങള്‍ വിവാഹത്തിന് കുറേ തടസ്സങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് കാണാം. ഭൗതികവും സാമൂഹികവും മാനസികവുമായ തടസ്സങ്ങള്‍.

Read More »

മഹ്‌റിലൊളിപ്പിച്ച് സ്ത്രീധനക്കടത്ത്‌

മഹ്‌റ് എന്നത് സ്ത്രീധനത്തിന്റെ തോത് നിശ്ചയിക്കുന്നതിനുള്ള രഹസ്യ മാര്‍ഗമായിട്ടാണ് മലയാളികള്‍ക്കിടയില്‍ ഒരു വിഭാഗത്തിനിടയില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. ഒന്നിനു പത്ത് എന്ന തോതില്‍ അഞ്ചു പവന്‍ മഹ്‌റ് നല്‍കിയാല്‍ അമ്പതു പവന്‍ സ്ത്രീധനം കൊടുത്തേ കഴിയൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

Read More »

നിരോധിച്ചിട്ടും നിരോധിക്കപ്പെടാതെ സ്ത്രീധനം

വരനെ സമ്പാദിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ നല്‍കുന്ന വിലയാണ് സ്ത്രീധനം. പുരാതന കാലം മുതല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നില നിന്നിരുന്ന സമ്പ്രദായമാണിത്. സമ്പത്ത് സാധാരണ ഗതിയില്‍ വിവാഹത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കാറുണ്ടെന്നും, എന്നാല്‍

Read More »

അറയൊരുങ്ങുമ്പോള്‍

വിവാഹം കഴിഞ്ഞാല്‍ വലിയ തറവാടുകളില്‍ കുടുംബത്തിന്റെ ലോകം ഈ അറയാണ്. പത്തും പതിനാറും കുടുംബങ്ങള്‍ ഇത്തരത്തില്‍ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ ഒത്തൊരുമയോടെ താമസിക്കുന്നു. മകളെ വിവാഹം ചെയ്‌തെത്തുന്ന പുരുഷന്‍ നൂറു വയസ്സായാലും 'പുയ്യ്യാപ്ല'യാണ്.

Read More »

മെഹന്തി, മൈലാഞ്ചിക്കല്യാണം

സമ്പന്നരുടെ വീട്ടില്‍ , രാവിനെ പകലാക്കുന്ന ഗാന മേളകളും ഒപ്പനകളും ദഫ്മുട്ടുകളുമൊക്കെയായി കല്യാണരാവുകള്‍ ആഘോഷ മയമാക്കുന്ന രീതി ഇപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ട്. മലയാളികളുടെ സ്വന്തം ബാബുക്ക എന്ന ബാബുരാജ് കോഴിക്കോട്ടെ ഇത്തരം കല്യാണ വേദികളിലെ സ്ഥിരം പാട്ടുകാരിലൊരാളായിരുന്നു.

Read More »

ജെ.സി.ബി പുത്യാപ്ല

വരന്റെ കൂട്ടുകാര്‍ അതിരു കടന്ന ആഘോഷങ്ങളിലൂടെ വിവാഹം 'ഒരു സംഭവമാക്കുന്ന' സംഭവങ്ങള്‍ ഏറെയാണ്. മണിയറയില്‍ വിരിപ്പിനടിയില്‍ പപ്പടം പൊരിച്ചതു നിരത്തി വയ്ക്കുന്ന നിര്‍ദോഷമായ തമാശകള്‍ മുതല്‍ കാതടപ്പിക്കുന്ന അമിട്ടുകളുടെ പൊടിപൂരം മണിയറയുടെ ജനാലക്കരികില്‍ നടത്തുന്ന വെടിക്കെട്ട് കോപ്രായങ്ങള്‍ വരെയുണ്ട്.

Read More »

തേടിപ്പോകലുകളും പുറപ്പെടലുകളും

മുമ്പു കാലങ്ങളില്‍ നിശ്ചയം വിവാഹത്തിന് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കു മുമ്പായിരുന്നു നടത്തിയിരുന്നതെങ്കില്‍ ഇന്‍സ്റ്റന്റ് വിവാഹങ്ങളുടെ കാലം വന്നതോടെ വിവാഹ ദിവസം രാവിലെ വരന്റെ വീട്ടില്‍ നിന്നും ഒരു വണ്ടി ആളുകള്‍ വധുവിന്റെ വീട്ടിലേക്കോ ആ മഹല്ലിലെ പള്ളിയിലേക്കോ പോകുന്ന പതിവു തുടങ്ങി. പേരിനൊരു നിശ്ചയം. നിശ്ചയം കഴിഞ്ഞാല്‍ പിന്നെ പുത്യാപ്ലയെ 'തേടിപ്പോകലാ'ണ്.

Read More »

പെണ്ണു കാണലും ചെക്കനെ കാണലും

ഫേസ് ബുക്കും മൊബൈലും വഴി 'കണ്ടു മുട്ടുക'യും 'കേട്ടു മുട്ടുക'യും ചെയ്ത് കടല്‍ക്കരയിലും ഹോട്ടല്‍ മുറികളിലും സായാഹ്നങ്ങളില്‍ ഒത്തുചേരുകയും വിനോദങ്ങളിലും പിന്നീട് ലൈംഗിക വേഴ്ചയിലും വരെ എത്തി നില്‍ക്കുന്ന പാശ്ചാത്യ കാഴ്ചാ രീതികള്‍ നാട്ടിന്‍പുറങ്ങളിലേക്ക് പകര്‍ന്നാട്ടം തുടങ്ങിയ കാലമാണിത്. ഇസ്‌ലാം ഇവിടെ മിതവും മധ്യമവുമായ മാര്‍ഗമാണ് സ്വീകരിക്കുന്നത്.

Read More »