Home / വിവാഹം / ആചാരം-അനാചാരം / നിരോധിച്ചിട്ടും നിരോധിക്കപ്പെടാതെ സ്ത്രീധനം

നിരോധിച്ചിട്ടും നിരോധിക്കപ്പെടാതെ സ്ത്രീധനം

dowry free.3നിയമം മൂലം നിരോധിക്കപ്പെട്ടതാണ് സ്ത്രീധനം. എന്നാല്‍ പുരുഷന്റെ വീട്ടുകാര്‍ ആവശ്യപ്പെടുന്ന സ്വര്‍ണവും പണവും നല്‍കാനില്ലെങ്കില്‍ പെണ്ണു വീട്ടില്‍ തന്നെ നില്‍ക്കേണ്ടി വരുമെന്നതാണ് അനുഭവം. ആദര്‍ശ വിവാഹങ്ങള്‍ നടത്തുന്നവര്‍ പോലും ‘ക്ഷീരമുള്ള അകിടുകള്‍’ തെരഞ്ഞു നടക്കുന്നതും നാം കാണാറുണ്ട്.
വരനെ സമ്പാദിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ നല്‍കുന്ന വിലയാണ് സ്ത്രീധനം. പുരാതന കാലം മുതല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നില നിന്നിരുന്ന സമ്പ്രദായമാണിത്. സമ്പത്ത് സാധാരണ ഗതിയില്‍ വിവാഹത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കാറുണ്ടെന്നും, എന്നാല്‍ വിശ്വാസികള്‍ ആദര്‍ശത്തിനാണ് പ്രാമുഖ്യം നല്‍കണ്ടതെന്നും പ്രവാചകന്‍ (സ) പറയുന്നു. സ്ത്രീധനം നല്‍കാനില്ലാത്തവര്‍ ജീവിതകാലം മുഴുവനും അവിവാഹിതരായി കഴിയേണ്ടി വരുന്ന സ്ത്രീകള്‍ ഇന്ന് പല കുടുംബങ്ങളിലെയും കണ്ണീര്‍ക്കാഴ്ചയാണ്.

Check Also

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.