Home / വിവാഹം (page 2)

വിവാഹം

അല്ല സുഹൃത്തേ, താങ്കൾക്ക് വിവാഹം കഴിക്കാൻ എന്താണ് തടസ്സം ?

ഇന്ന് അവിവാഹിതരായി കഴിയുന്ന യുവാക്കളെയും യുവതികളെയും നമ്മള്‍ കാണുന്നു. മുപ്പത് വയസ്സ് കഴിഞ്ഞ പുരുഷന്‍മാരും സ്ത്രീകളുമുണ്ട്. പക്ഷെ എന്തുകൊണ്ട് അവര്‍ക്കിടയില്‍ വിവാഹം നടക്കുന്നില്ല! എന്താണ് അവരുടെ പ്രശ്‌നം! പ്രശ്‌നം നമ്മള്‍ ഉണ്ടാക്കിയതാണ്. ഇതിന്റെ കാരണം തേടുമ്പോള്‍ ജനങ്ങള്‍ വിവാഹത്തിന് കുറേ തടസ്സങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് കാണാം. ഭൗതികവും സാമൂഹികവും മാനസികവുമായ തടസ്സങ്ങള്‍.

Read More »

ഇണയെ തെരഞ്ഞെടുക്കേണ്ടതെങ്ങനെ ?

തന്റെ ജീവിതത്തിലേക്ക് താനതുവരെ കാണാത്ത പരിചയപ്പെടാത്ത ഒരാള്‍ കടന്നുവരുന്നതിനാല്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് പരമപ്രധാനമായ ഒരു സംഗതിയാണ്.

Read More »

വൈവാഹിക ജീവിത പരാജയം: പത്ത് കാരണങ്ങള്‍

എല്ലാതരത്തിലുമുള്ള മനുഷ്യബന്ധങ്ങളില്‍ തികവുറ്റതായി ഏതെങ്കിലുമുള്ളതായി നമുക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ല. മാതൃ-പിതൃ-സഹോദര-സുഹൃദ് ബന്ധങ്ങളിലെന്ന പോലെ അപൂര്‍ണത വൈവാഹികബന്ധത്തിലും സ്വാഭാവികമാണ്.

Read More »

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍

Read More »

മഹ്‌റിലൊളിപ്പിച്ച് സ്ത്രീധനക്കടത്ത്‌

മഹ്‌റ് എന്നത് സ്ത്രീധനത്തിന്റെ തോത് നിശ്ചയിക്കുന്നതിനുള്ള രഹസ്യ മാര്‍ഗമായിട്ടാണ് മലയാളികള്‍ക്കിടയില്‍ ഒരു വിഭാഗത്തിനിടയില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. ഒന്നിനു പത്ത് എന്ന തോതില്‍ അഞ്ചു പവന്‍ മഹ്‌റ് നല്‍കിയാല്‍ അമ്പതു പവന്‍ സ്ത്രീധനം കൊടുത്തേ കഴിയൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

Read More »

നിരോധിച്ചിട്ടും നിരോധിക്കപ്പെടാതെ സ്ത്രീധനം

വരനെ സമ്പാദിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ നല്‍കുന്ന വിലയാണ് സ്ത്രീധനം. പുരാതന കാലം മുതല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നില നിന്നിരുന്ന സമ്പ്രദായമാണിത്. സമ്പത്ത് സാധാരണ ഗതിയില്‍ വിവാഹത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കാറുണ്ടെന്നും, എന്നാല്‍

Read More »

അറയൊരുങ്ങുമ്പോള്‍

വിവാഹം കഴിഞ്ഞാല്‍ വലിയ തറവാടുകളില്‍ കുടുംബത്തിന്റെ ലോകം ഈ അറയാണ്. പത്തും പതിനാറും കുടുംബങ്ങള്‍ ഇത്തരത്തില്‍ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ ഒത്തൊരുമയോടെ താമസിക്കുന്നു. മകളെ വിവാഹം ചെയ്‌തെത്തുന്ന പുരുഷന്‍ നൂറു വയസ്സായാലും 'പുയ്യ്യാപ്ല'യാണ്.

Read More »

മെഹന്തി, മൈലാഞ്ചിക്കല്യാണം

സമ്പന്നരുടെ വീട്ടില്‍ , രാവിനെ പകലാക്കുന്ന ഗാന മേളകളും ഒപ്പനകളും ദഫ്മുട്ടുകളുമൊക്കെയായി കല്യാണരാവുകള്‍ ആഘോഷ മയമാക്കുന്ന രീതി ഇപ്പോള്‍ വീണ്ടും സജീവമായിട്ടുണ്ട്. മലയാളികളുടെ സ്വന്തം ബാബുക്ക എന്ന ബാബുരാജ് കോഴിക്കോട്ടെ ഇത്തരം കല്യാണ വേദികളിലെ സ്ഥിരം പാട്ടുകാരിലൊരാളായിരുന്നു.

Read More »

ജെ.സി.ബി പുത്യാപ്ല

വരന്റെ കൂട്ടുകാര്‍ അതിരു കടന്ന ആഘോഷങ്ങളിലൂടെ വിവാഹം 'ഒരു സംഭവമാക്കുന്ന' സംഭവങ്ങള്‍ ഏറെയാണ്. മണിയറയില്‍ വിരിപ്പിനടിയില്‍ പപ്പടം പൊരിച്ചതു നിരത്തി വയ്ക്കുന്ന നിര്‍ദോഷമായ തമാശകള്‍ മുതല്‍ കാതടപ്പിക്കുന്ന അമിട്ടുകളുടെ പൊടിപൂരം മണിയറയുടെ ജനാലക്കരികില്‍ നടത്തുന്ന വെടിക്കെട്ട് കോപ്രായങ്ങള്‍ വരെയുണ്ട്.

Read More »

തേടിപ്പോകലുകളും പുറപ്പെടലുകളും

മുമ്പു കാലങ്ങളില്‍ നിശ്ചയം വിവാഹത്തിന് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കു മുമ്പായിരുന്നു നടത്തിയിരുന്നതെങ്കില്‍ ഇന്‍സ്റ്റന്റ് വിവാഹങ്ങളുടെ കാലം വന്നതോടെ വിവാഹ ദിവസം രാവിലെ വരന്റെ വീട്ടില്‍ നിന്നും ഒരു വണ്ടി ആളുകള്‍ വധുവിന്റെ വീട്ടിലേക്കോ ആ മഹല്ലിലെ പള്ളിയിലേക്കോ പോകുന്ന പതിവു തുടങ്ങി. പേരിനൊരു നിശ്ചയം. നിശ്ചയം കഴിഞ്ഞാല്‍ പിന്നെ പുത്യാപ്ലയെ 'തേടിപ്പോകലാ'ണ്.

Read More »

പെണ്ണു കാണലും വളയിടീൽ ബുക്കിംഗും

നാടന്‍ മട്ടിലുള്ള കാഴ്ചകള്‍ക്ക് പഴയ തലമുറയ്ക്കുള്ള പ്രിയം ഇന്നും തനിമ നഷ്ടപ്പെടാതെ സൂക്ഷിക്കപ്പെടുന്നുണ്ട്. വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ ഒപ്പം പെണ്ണുകാണാന്‍ വരുന്ന ചെക്കന്‍ പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടെങ്കില്‍ ആദ്യം ചായക്കൊപ്പം കഴിക്കാനെടുക്കുക മധുര പലഹാരമായിരിക്കും എന്നതു വരെ ഈ രസക്കാഴ്ചകളുടെ ഭാഗമാണ്.

Read More »

പെണ്ണു കാണലും ചെക്കനെ കാണലും

ഫേസ് ബുക്കും മൊബൈലും വഴി 'കണ്ടു മുട്ടുക'യും 'കേട്ടു മുട്ടുക'യും ചെയ്ത് കടല്‍ക്കരയിലും ഹോട്ടല്‍ മുറികളിലും സായാഹ്നങ്ങളില്‍ ഒത്തുചേരുകയും വിനോദങ്ങളിലും പിന്നീട് ലൈംഗിക വേഴ്ചയിലും വരെ എത്തി നില്‍ക്കുന്ന പാശ്ചാത്യ കാഴ്ചാ രീതികള്‍ നാട്ടിന്‍പുറങ്ങളിലേക്ക് പകര്‍ന്നാട്ടം തുടങ്ങിയ കാലമാണിത്. ഇസ്‌ലാം ഇവിടെ മിതവും മധ്യമവുമായ മാര്‍ഗമാണ് സ്വീകരിക്കുന്നത്.

Read More »